മോണ്‍സന്റെ മൂന്ന് ആഡംബര കാറുകള്‍ കൂടി കണ്ടെത്തി

By Web TeamFirst Published Oct 4, 2021, 11:14 PM IST
Highlights

പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനു പിടിയാലായ മോണ്‍സന്റെ മൂന്നു ആഡംബരക്കാറുകള്‍ കൂടി ചേർത്തലയിൽ കണ്ടെത്തി.

ചേര്‍ത്തല: പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനു പിടിയാലായ മോണ്‍സന്റെ മൂന്നു ആഡംബരക്കാറുകള്‍ കൂടി ചേർത്തലയിൽ കണ്ടെത്തി. അറസ്റ്റിനു മുമ്പ് മോണ്‍സൻ കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍ അറ്റക്കുറ്റപ്പണികള്‍ക്കായാണ് ഉത്തരേന്ത്യന്‍ രജിസ്‌ട്രേഷനിലുള്ള മൂന്ന് കാറുകള്‍ നല്‍കിയിരുന്നത്. 

സഹായികള്‍ വഴിയാണ് ഇവിടെ കാറുകള്‍ എത്തിച്ചത്. പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള ബെന്‍സ്, കര്‍ണാടക രജിസ്‌ട്രേഷനിലുള്ള പ്രാഡോ, ചത്തിസ്ഘട്ട് രജിസ്‌ട്രേഷനിലെ ബിഎംഡബ്ല്യൂ കാറുകളാണിവ. വിവരം വര്‍ക്ക് ഷോപ്പ് അധികൃതര്‍ ക്രൈംബ്രാഞ്ചിനു കൈമാറി. ഇവയുടെ നിലവിലെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് പരിശോധിക്കുന്നുണ്ട്. 

മോൺസൺ മാവുങ്കലിനെ ചേർത്തലയിലെ വസതിയിൽ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുമ്പോൾ വീടിന് പുറത്ത് രണ്ട് ആഢംഭര കാറുകളുണ്ടായിരുന്നു. ഒന്ന് മോൺസനും മറ്റൊന്ന് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരുമായിരുന്നു സഞ്ചരിച്ചിരുന്നത്. ആഢംഭര വാഹനങ്ങൾ എല്ലാം തന്നെ അന്തർ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ്. എന്നാൽ മോൺസൺ മാവുങ്കന്റെ പേരിൽ കാറുകളൊന്നും തന്നെ ഇല്ല.

യുവാവ് വീടിനുള്ളില്‍ വൈദ്യുതാഘാതമേറ്റു മരിച്ചു

കെട്ടിടത്തിന്‍റ മുകളില്‍ നിന്ന് കിണറ്റിലേക്ക് വീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു

പടക്കപ്പലിന്റെ വരവും കാത്ത് കിഴക്കിന്റെ വെനീസ്

click me!