മൂന്ന് വയോധികര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു, വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചു; സംഭവം കോഴിക്കോട്ടെ ചേളന്നൂരിൽ

Published : May 29, 2024, 10:28 AM IST
മൂന്ന് വയോധികര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു, വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചു; സംഭവം കോഴിക്കോട്ടെ ചേളന്നൂരിൽ

Synopsis

മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് വയോധികര്‍ക്കും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റു. കോഴിക്കോട് ചേളന്നൂരിലാണ് തെരുവുനായ ആക്രമണമുണ്ടായത്. 

ചേളന്നൂര്‍ പഞ്ചായത്ത് ഓഫീസിന് പുറകിലൂടെയുള്ള കനാല്‍ റോഡിലൂടെ സൈക്കിളില്‍ വരികയായിരുന്ന കുളങ്ങരപ്പറമ്പത്ത് താഴത്ത് വാസുവിനെയാണ് ആദ്യം നായ ആക്രമിച്ചത്. തുടര്‍ന്ന് വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന എടക്കണ്ടത്തില്‍ മീത്തല്‍ സരോജിനിയുടെ മുഖത്ത് കടിച്ചു. പുതുക്കുടി മീത്തല്‍ ദേവിക്കും വീട്ടുമുറ്റത്ത് വെച്ച് കൈക്ക് കടിയേറ്റു. കുവ്വരത്താഴത്ത്, പുതുക്കുടി എന്നിവിടങ്ങളിലെ വളര്‍ത്തുനായകള്‍ക്കും കടിയേറ്റിട്ടുണ്ട്. വെള്ളിയാറാട്ട് അഖിലേഷിന്റെ താറാവുകളെയും ആക്രമിച്ചു.

പരിക്കേറ്റ മൂന്ന് പേരെയും ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്ക് സമീപത്തെ മൃഗസംരക്ഷണ ആശുപത്രിയില്‍ ചികിത്സ നല്‍കി. പ്രദേശത്ത് തെരുവ് നായശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

തൃശൂരിൽ പ്രവാസിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ബൈക്കിലെത്തിയ മൂന്നംഗ സംഘം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു