
കോട്ടയം: കറുകച്ചാലിൽ ബൈക്ക് യാത്രികനായി യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട്, ഞാലിക്കൽ ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽഅലക്സ് തോമസ് (20), കറുകച്ചാൽ എൻ.എസ്.എസ് ലയം ഭാഗത്ത് മുതുമരത്തിൽ വീട്ടിൽ മെൽബർട്ട് മാത്യു (22), കറുകച്ചാൽ ബാങ്ക്പടി സ്വദേശി മോബിൻ (18) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മണിയോടുകൂടി ശാന്തിപുരത്തുനിന്നും കൊച്ചുപറമ്പ് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ, ബൈക്കിൽ പിന്തുടർന്നെത്തി ഇവരുടെ ബൈക്ക് വട്ടം നിർത്തിയ ശേഷം യുവാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു താഴെയിട്ട് സംഘം ചേർന്ന് ആക്രമിക്കുകയും,തുടര്‍ന്ന് യുവാവിന്റെ കൈയിൽ ഉണ്ടായിരുന്ന എഴുപതിനായിരം രൂപാ വിലവരുന്ന മൊബൈൽ ഫോണും, പേഴ്സിൽ ഇരുന്ന 3000 രൂപയും തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.
അലക്സ് തോമസിന് കോട്ടയം എക്സൈസ്, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ അടിപിടി, മയക്കുമരുന്ന് തുടങ്ങിയ കേസുകളും, മെൽബർട്ട് മാത്യുവിന് മണിമല,കറുകച്ചാൽ, പാമ്പാടി എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി,സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ മെൽബർട്ട് മാത്യുവിനെയും,അലക്സ് തോമസിനെയും കോടതി റിമാൻഡ് ചെയ്യുകയും, മോബിനെ കോടതി ബോസ്റ്റൺ സ്കൂളിലേക്ക് അയക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam