യുവതിയെ വീട്ടിൽക്കയറി കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേർ പിടിയിൽ

Published : Nov 07, 2022, 07:46 PM IST
 യുവതിയെ വീട്ടിൽക്കയറി കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേർ പിടിയിൽ

Synopsis

യുവതിയെ വീട്ടിൽക്കയറി കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേർ പിടിയിൽ. 

കൊച്ചി: യുവതിയെ വീട്ടിൽക്കയറി കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേർ പിടിയിൽ. വടക്കേക്കര കുഞ്ഞിത്തൈ പൊയ്യാത്തുരുത്തി വീട്ടിൽ ആഷിക് (25) ഇയാളുടെ പിതാവ് ജോൺസൻ (48) ആഷിക്കിന്‍റെ സുഹൃത്ത് വടക്കേക്കര പട്ടണം ചെറിയ പറമ്പിൽ വീട്ടിൽ സുജിത്ത് (26) എന്നിവരെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്.

ഇരുചക്ര വാഹനത്തിൽ പട്ടണത്തുള്ള യുവതിയുടെ വീട്ടിലെത്തിയ സംഘം യുവതിയെ അസഭ്യം പറയുകയും വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയും ചെയ്തു. യുവതിയുടെ അമ്മ ഇത് തടയാൻ ശ്രമിച്ചെങ്കിലും ആഷിക് കത്തിയുമായി അമ്മയെ ആക്രമിക്കുകയും ഇത് തടഞ്ഞ യുവതിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 

ബഹളം കേട്ടെത്തിയ നാട്ടുകാർക്കുനേരെയും ഇയാൾ കത്തി വീശി. ഇൻസ്പെക്ടർ വി.സി സൂരജ്, സബ് ഇൻസ്പെക്ടർ എം.എസ്.ഷെറി, ഏ.എസ്.ഐമാരായ എം.എ.ജോസി, ടി.എസ്.ഗിരീഷ്, പി.കെ.ഷൈൻ എസ്.സി.പി.ഒ മാരായ എംഎ സെബാസ്‌റ്റ്യൻ, റോബർട്ട് ഡിക്സൻ സി പി.ഒ മാരായ ടി.എസ്.ദിൽരാജ്, എം.ജി.ദിലീഷ്, ഷിതു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Read more:  16-കാരിയായ വിദ്യാർത്ഥിനി അഞ്ച് മാസം ഗർഭിണി; പത്തനംതിട്ടയിൽ 17-കാരനായ സഹപാഠി കസ്റ്റഡിയിൽ

അതേസമയം, മദ്യലഹരിയില്‍ തൊടുപുഴ നഗരത്തില്‍ വെച്ച് മൂന്നു പേരെ അക്രമിച്ച് ഗുരുതര പരിക്കേള്‍പ്പിച്ച യുവാക്കള്‍  അറസ്റ്റിലായി.  നിരവധി കേസുകളില്‍ പ്രതികളായ മുന്നംഗ സംഘമാണ് പൊലീസ് പിടിയിലായത്.  ഇവരുടെ അക്രമത്തില്‍ ഗുരുതര പരിക്കേറ്റ  യുവാക്കള്‍ അപകട നില തരണം ചെയ്തു.  

മദ്യ ലഹരിയില്‍ രണ്ടുസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവങ്ങള‍്ക്ക് തുടക്കം. തര്‍ക്കത്തിനിടെയുണ്ടായ കയ്യാങ്കളിയില്‍ ഒരു സംഘത്തിലെ രണ്ടുപേര്‍ക്ക് കുത്തേറ്റു. കുത്തേറ്റവരെ  ആശുപത്രിയിലെത്തിച്ചശേഷം പൊലീസ് സ്റ്റേഷനില്‍ പരാതി നില‍്കിയിറങ്ങിയപ്പോഴും വീണ്ടും അക്രമിക്കപ്പെട്ടു. പരാതി നല്‍കിയ ആളുടെ കാലിലൂടെ വാഹനം കയറ്റി. 

ഇങ്ങനെ അക്രമം നടത്തിയ  നേര്യമംഗലം സ്വദേശി റെനി, തൊടുപുഴ സ്വദേശികളായ ആദർശ്, നന്ദു ദീപു എന്നിവരാണ് അറസ്റ്റിലായത്.  പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ ഇവരെ ഒളമറ്റത്തുവെച്ച് പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ വിവധി സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്

PREV
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി