വണ്ടിപ്പെരിയാറില്‍ പെണ്‍പുലിയെ ചത്തനിലയിൽ കണ്ടെത്തി

Published : Nov 07, 2022, 06:13 PM ISTUpdated : Nov 07, 2022, 08:15 PM IST
വണ്ടിപ്പെരിയാറില്‍ പെണ്‍പുലിയെ ചത്തനിലയിൽ കണ്ടെത്തി

Synopsis

പുലിയുടെ ശരീരത്തില്‍ മുറിവുകൾ ഒന്നും ഇല്ലാത്തതിനാൽ പോസ്റ്റ്‌മോർട്ടം നടത്തിയാൽ മാത്രമേ മരണ കാരണം കണ്ടെത്താൻ കഴിയൂവെന്ന് എരുമേലി റേഞ്ച് ഓഫിസർ പറഞ്ഞു.

വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം മഞ്ചുമലയിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തി. മഞ്ചുമല പോബ്സൺ എസ്റ്റേറ്റിനുള്ളിലെ വനമേഖലയോട് ചേർന്ന തോടിന്‍റെ കരയിൽ ആണ് പുലിയുടെ ജഡം കണ്ടെത്തിയത്. തോട്ടത്തിലെ വാച്ചർ ആണ് ആദ്യം പുലിയുടെ ജഡം കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് എരുമേലി റേഞ്ചിൽ നിന്നും വനപാലകർ എത്തി മൃതദേഹം മാഫ്ഫി.

ഏകദേശം മൂന്ന് വയസ് പ്രായം ഉള്ള പെൺപുലിയുടെ ജഡമാണ് കണ്ടെത്തിയത്. പുലിയുടെ ശരീരത്തില്‍ മുറിവുകൾ ഒന്നും ഇല്ലാത്തതിനാൽ പോസ്റ്റ്‌മോർട്ടം നടത്തിയാൽ മാത്രമേ മരണ കാരണം കണ്ടെത്താൻ കഴിയൂവെന്ന് എരുമേലി റേഞ്ച് ഓഫിസർ പറഞ്ഞു. തേക്കടിയിലെ വനംവകുപ്പ് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന ജഡം നാളെ പോസ്റ്റ്‌മോർട്ടം നടത്തും.

പുഴയ്ക്കക്കരെ മറ്റൊരു പുലിയെ കണ്ടതായി വാച്ചർ വനപാലകരോട് പറഞ്ഞിട്ടുണ്ട്. അതേസമയം പ്രദേശത്ത് രണ്ട് പുലികളെ കണ്ടതായും മൂന്ന് മാസങ്ങൾക്ക് മുൻപ് നാലോളം വളർത്തു മൃഗങ്ങളെ പുലി പിടിച്ച നിലയിൽ കണ്ടെത്തിയതായും പ്രദേശവാസികൾ പറഞ്ഞു. ഇത് സംബന്ധിച്ച്  പരിശോധന നടത്തുമെന്ന് എരുമേലി റേഞ്ച് ഓഫീസർ പറഞ്ഞു.

അതേസമയം മൂന്നാർതോട്ടം മേഖലയില്‍ പുലിപ്പേടി ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഗൂഡാർവിള എസ്റ്റേറ്റിൽ ഗർഭിണിയായ പശുവിനെ പുലി കടിച്ചു കൊന്നു. ശനിയാഴ്ച രാവിലെ എസ്റ്റേറ്റിന് സമീപത്തെ കാട്ടിൽ മേയാൻ പോയ ആറുമുഖത്തിന്‍റ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്.  രണ്ടു ദിവസമായി പശുവീട്ടിൽ എത്താത്തതിനെ തുടർന്ന് നാട്ടുകാർ നാത്തിയ തെരച്ചലിലാണ് കാട്ടിനുള്ളിൽ പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം കന്നിമല എസ്റ്റേറ്റിന് സമീപത്ത് കറവപശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പള്ളിവാസലിന് സമീപത്ത് പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. പുലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിലും വനപാലകർ സ്ഥിതീകരിച്ചിട്ടില്ല.  

Read More : കോടതി പരിസരത്ത് നിന്നും പ്രതികള്‍ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

PREV
Read more Articles on
click me!

Recommended Stories

ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം
രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് ഒന്നരക്കോടി രൂപയുടെ ഹാൻസ് പാക്കറ്റുകള്‍