താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Published : Sep 29, 2024, 09:32 PM IST
താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Synopsis

വ്യൂ പോയിന്റിന് സമീപം ഇന്നലെ രാത്രിയാണ് ലോറി ഡ്രൈവര്‍ കോഴിക്കോട് ചേളന്നൂര്‍ സ്വദേശി സോനുവിന് നേരെ ആക്രമണമുണ്ടായത്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കട്ടിപ്പാറ ആര്യന്‍കുളം സ്വദേശി ഉബൈദ്(23), മീനങ്ങാടി കൃഷ്ണഗിരി തെനക്കാട്ട്കുന്നത്ത് സഞ്ജീത് അഫ്താബ് (22), കട്ടിപ്പാറ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷാദില്‍ (23) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നേരത്തേ എട്ട് പേര്‍ക്കെതിരേ കേസെടുത്തിരുന്നു.

വ്യൂ പോയിന്റിന് സമീപം ഇന്നലെ രാത്രിയാണ് ലോറി ഡ്രൈവര്‍ കോഴിക്കോട് ചേളന്നൂര്‍ സ്വദേശി സോനുവിന് നേരെ ആക്രമണമുണ്ടായത്. ലോറി തെറ്റായ ദിശയില്‍ കാറിന് മുന്നിലേക്ക് കയറിവന്നു എന്നാരോപിച്ചാണ് കാറിലുണ്ടായിരുന്നവരും ലോറി ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടായത്. പിന്നീട് കൈയ്യേറ്റം നടക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ വാഹന പരിശോധന, 24കാരൻ പിടിയിലായത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം