
കൊച്ചി: എറണാകുളം കളമശ്ശേരി സെന്റ് പോൾസ് സ്കൂളിൽ മസ്തിഷ്കജ്വരം ബാധിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ച് കുട്ടികളിൽ മൂന്ന് പേർക്ക് സ്വകാര്യ ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചു. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാൽ സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു.
എറണാകുളം കളമശേരിയിൽ മസ്തിഷ്ക ജ്വരത്തെ തുടർന്ന് 5 വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. ഇതിൽ മൂന്ന് പേർക്ക് വൈറൽ മെനിഞ്ചൈറ്റിസ് രോഗം സ്ഥീരികരിച്ചെന്ന് ഇവർ ചികിത്സയിൽ തുടരുന്ന സ്വകാര്യ ആശുപത്രിയിൽ നിന്ന് അറിയിച്ചു. ഇക്കാര്യം പൂർണ്ണമായി സ്ഥിരീകരിക്കാൻ ആരോഗ്യവിഭാഗത്തിന്റെ പരിശോധന തുടരുകയാണ്. കടുത്ത, പനി, തലവേദന, ഛർദി എന്നിവയായിരുന്നു ലക്ഷണങ്ങള്‍. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കളമശേരി സെന്റ് പോൾസ് ഇന്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ലാത്തത് ആശ്വാസം.
പുതിയ കേസുകൾ ഇല്ലാത്തതും ആശ്വാസകരമാണ്. എന്നാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് പ്രതിസന്ധി. കുടിവെള്ളത്തിന്റെ വിശദമായ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗം സ്കൂളിലെത്തി വിശദമായ പരിശോധന നടത്തി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്നും എറണാകുളം ഡിഎംഒ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam