വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗര്‍ഭിണിയാക്കി; വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി അറസ്റ്റിൽ

Published : Mar 12, 2025, 12:13 PM IST
വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗര്‍ഭിണിയാക്കി; വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി അറസ്റ്റിൽ

Synopsis

വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോ ആണ് പിടിയിലായത്. ഗര്‍ഭിണിയായ യുവതി കുഞ്ഞിന് ജന്മം നൽകി. പ്രതിയായ യുവാവ് വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്.

തൃശൂര്‍: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. തൃശൂർ ഗുരുവായൂരിലാണ് സംഭവം. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോയെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി.

കേസിൽ പ്രതിയായ യുവാവ് വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്. വിവാഹം കഴിഞ്ഞത് മറച്ചുവെച്ച് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പൊലീസ് കേസെടുത്തതിന് പിന്നാലെ  പ്രതി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ചാവക്കാട് സബ് ജയിലിൽ റിമാൻഡിലായ പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി അടുത്ത ദിവസം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. 

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും അറസ്റ്റിൽ, പ്രതിഷേധം

PREV
Read more Articles on
click me!

Recommended Stories

പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍