'റൂബി ചത്ത് പോയി അമ്മേ'; പൊട്ടിക്കരയുന്ന മൂന്നുവയസുകാരന്‍ ആരെയും സങ്കടപ്പെടുത്തും

Published : Mar 06, 2023, 10:21 PM ISTUpdated : Mar 06, 2023, 10:27 PM IST
'റൂബി ചത്ത് പോയി അമ്മേ'; പൊട്ടിക്കരയുന്ന മൂന്നുവയസുകാരന്‍ ആരെയും സങ്കടപ്പെടുത്തും

Synopsis

അമ്മേ റൂബി ചത്തു അമ്മേ എന്ന് പറഞ്ഞ് കരയുന്ന ഇഷാന്‍ മൃഗസ്നേഹികളെ മാത്രമല്ല സങ്കടപ്പെടുത്തുക.

തിരുവനന്തപുരം: ഉറ്റ ചങ്ങാതി ആയിരുന്നു നായയുടെ വേർപാടിൽ കരയുന്ന മൂന്നു വയസ്സുകാരന്‍റെ ദൃശ്യം വൈറലാവുന്നു. വട്ടിയൂർക്കാവ് നെട്ടയം എ ആർ എ 14 ഷീല ഭവനിൽ വിനീഷ്, ബിനി ദമ്പതികളുടെ മകൻ മൂന്ന് വയസുകാരൻ ഇഷാനാണ് വളര്‍ത്തുനായ റൂബിയുടെ വേര്‍പാട് താങ്ങാനാവാതെ പൊട്ടിക്കരയുന്നത്.  അമ്മേ റൂബി ചത്തു അമ്മേ എന്ന് പറഞ്ഞ് കരയുന്ന ഇഷാന്‍ മൃഗസ്നേഹികളെ മാത്രമല്ല സങ്കടപ്പെടുത്തുക.

ഇഷാനും റൂബിയും തമ്മിലുള്ള സൗഹൃദം അത്രയും വലുതായിരുന്നു. ഇഷാനും ഒപ്പം വീട്ടുകാർക്കും പ്രിയപ്പെട്ട നായ ആയിരുന്നു പോമറേനിയൻ ഇനത്തിൽപ്പെട്ട റൂബി. വീട്ടുകാരെക്കാളേറെ ഇഷാനുമായി ആയിരുന്നു റൂബിക്ക് ഏറെ അടുപ്പം. കുഞ്ഞി സൈക്കിൾ ചവിട്ടുന്ന ഇഷാനു പുറകിൽ റൂബിയും ഉണ്ടാകും. പിച്ചവെച്ച് നടന്ന സമയം മുതൽ ഇഷാന് താങ്ങായി റൂബിയും ഒപ്പമുണ്ടായിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നത്. ഇത് കൊണ്ട് തന്നെ ആകാം റൂബിയുടെ പെട്ടെന്നുള്ള മരണം ഇഷാൻ്റെ കുഞ്ഞ് മനസ്സിനു ഉൾകൊള്ളാൻ കഴിയാത്തതും.

ഓമനിച്ച് വളർത്തിയ നായക്കുട്ടി, കഴിച്ചിരുന്നത് രണ്ട് ബക്കറ്റ് ന്യൂഡിൽസ്! ഒടുവിൽ വളർന്നപ്പോള്‍ മറ്റൊരു ജീവി

ഇപ്പോഴും റൂബിയെ ഇഷാൻ ഇടയ്ക്കിടെ അന്വേഷിക്കുമെന്ന് മാതാപിതാക്കൾ പ്രതികരിക്കുന്നത്. മൊബൈലിൽ റൂബിയുടെ ചിത്രങ്ങളും വീഡിയോകളും നോക്കി വിഷമിച്ച് ഇരിക്കുകയാണ് ഇഷാൻ ഇപ്പൊൾ. കുട്ടിയുടെ വിഷമം മാറ്റാൻ പകരം മറ്റൊരു നായയെ വാങ്ങി നൽകാം എന്ന് പറഞ്ഞെങ്കിലും ഇഷാന് അത് സമ്മതിക്കാന്‍ കഴിയുന്നില്ല എന്ന് മാതാപിതാക്കൾ പറയുന്നു. രണ്ടാം തിയതിയാണ് ഏഴ് വയസ്സുള്ള റൂബി ചാകുന്നത്. 

'ഇങ്ങനെയൊരു നായ വീട്ടിലുണ്ടെങ്കില്‍ ഉടമസ്ഥരുടെ ജീവൻ സുരക്ഷിതമാകും'; വീഡിയോ...

PREV
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്