അമിത വേഗത്തിൽ എത്തിയ ആൾട്ടോ കാര്‍ രണ്ട് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു, നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടിച്ചു

Published : Mar 06, 2023, 09:54 PM IST
അമിത വേഗത്തിൽ എത്തിയ ആൾട്ടോ കാര്‍ രണ്ട് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു, നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടിച്ചു

Synopsis

 വയനാട് അമ്പലവയലിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി നിർത്താതെപോയ ഡ്രൈവറെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി

കൽപ്പറ്റ: വയനാട് അമ്പലവയലിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി നിർത്താതെപോയ ഡ്രൈവറെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. ചുള്ളിയോട് സ്വദേശി നവീൻ കുമാറിനെതിരെയാണ് കൽപ്പറ്റ പൊലീസ് കേസെടുത്തുത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അമ്പലവയൽ ചുള്ളിയോട് റോഡിലെ ആനപ്പാറ വളവിൽവച്ച് അമിത വേഗതയിൽ സഞ്ചരിച്ച ആൾട്ടോ കാർ രണ്ട് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. പിന്നീട് വാഹനം നിർത്താതെ കടന്നുകളഞ്ഞു. വാഹനാപകടത്തിൽ  അമ്പലവയൽ സ്വദേശി പി പി റഫീക്കിന് പരിക്കേറ്റു. 

തുടർന്ന് പ്രദേശവാസികൾ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. നാട്ടുകാരും ഹൈവേ പോലീസും ചേർന്ന് കൽപ്പറ്റ കൈനാട്ടി ജംഗ്ഷനിൽ വെച്ചാണ് പ്രതി നവീൻ കുമാറിനെ പിടികൂടിയത്.  മെഡിക്കൽ പരിശോധനയിൽ വാഹനം ഓടിച്ച നവീൻ കുമാർ ഉയർന്ന അളവിൽ മദ്യപിച്ചതായി കണ്ടെത്തി.  വാഹനം കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.

Read more: 916 ഹാൾമാര്‍ക്ക് അടയാളപ്പെടുത്തിയ മുക്കുപണ്ടം, തിരിച്ചറിയാൻ പ്രയാസം, തട്ടിച്ചത് ഏഴര ലക്ഷത്തിലധികം രൂപ

അതേസമയം, തൊടുപുഴ മുതലക്കോടത്ത് ബസില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ച് ഓടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ അമ്മയും മകളും പിടിയില്‍. ഇവർ സ്ഥിരം കുറ്റവാളികളെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരുവരെയും റിമാൻഡ് ചെയ്തു. വണ്ണപ്പുറത്തുനിന്നും വരുകയായിരുന്ന ബസില്‍ മുതലകോടത്തിന്‍ സമീപം വെച്ചാണ് മാല പൊട്ടിച്ചത്.

മാല നഷ്ടപ്പെട്ടു എന്നറിഞ്ഞതോടെ മുതലക്കോടം സ്വദേശിയായ ലൂസി ബഹളം വെച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ പ്രതികളെ തടഞ്ഞുവെച്ചെങ്കിലും വണ്ടി നിര്‍ത്തിയപ്പോള്‍ ഓടി രക്ഷപെട്ടു. ഒടുവില്‍ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇരുവരും സ്ഥിരം കുറ്റവാളികളെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളുടെ കയ്യില്‍ നിന്നും മാല കണ്ടെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവതി; ആക്രമണം കുടുംബ വഴക്കിനിടെ
സൗജന്യ മരുന്നിനായി ഇനി അലയേണ്ട, രാജ്യത്തെ ആദ്യ മാതൃകാ ഫാർമസി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സേവനം