
തിരുവനന്തപുരം: വീടിന് ഭീഷണി ഉയര്‍ത്തുന്ന മരം മുറിയ്ക്കാൻ വനംവകുപ്പിന്‍റെ അനുമതി കിട്ടി മൂന്ന് വര്‍ഷമായിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥര്‍. തിരുവനന്തപുരം വിതുര കല്ലാറിലെ രാജുവാണ് ഓരോ മഴക്കാലത്തും പ്രാണഭയത്തോടെ വീട്ടിൽ കഴിയുന്നത്. വന അദാലത്തിൽ പരാതി നൽകിയ ശേഷം കിട്ടിയ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മരംമുറി അനുമതി പത്രത്തിന് പുല്ലുവിലയാണ് ഉദ്യോഗസ്ഥര്‍ നൽകുന്നതെന്നാണ് രാജുവിന്‍റെ പരാതി.
വീടിന് മുൻവശത്തെ വനംവകുപ്പിന്‍റെ സ്ഥലത്തുള്ള അപകട ഭീഷണിയായി നിൽക്കുന്ന രണ്ട് മരങ്ങൾ രാജുവിന്‍റേയും കുടുംബത്തിന്‍റേയും ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കാലമേറെയായി. 2019 ഓഗസ്റ്റ് ഒന്പതിന് നെടുമങ്ങാട് അന്നത്തെ വനംമന്ത്രി കെ രാജു ഉദ്ഘാടനം ചെയ്ത വന അദാലത്തിലാണ് ജീവന് ഭീഷണിയായ മരങ്ങൾ നീക്കാൻ വിതുര പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ എൻ രാജു അപേക്ഷ നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയും നമ്പറിട്ട് പോവുകയും ചെയ്തു. എപ്പോൾ വേണമെങ്കിലും നിലംപൊത്താൻ പാകത്തിൽ നിൽക്കുന്ന മരം നീക്കി അപകഭീഷണി ഒഴിവാക്കാൻ തൊട്ടുപിന്നാലെ തിരുവനന്തപുരം ഫോറസ്റ്റ് ഓഫീസറുടെ അനുമതിയും കിട്ടി. എന്നാൽ നാളിതുവരെയും നടപടിയുണ്ടായില്ല.
Read more: അവളുടെ വിവാഹജീവിതം എപ്പോൾ അവസാനിച്ചെന്ന് നോക്കിയാൽ മതി, വിവാഹത്തിന് മുമ്പ് ബന്ധുക്കളുടെ ബെറ്റ്
മുംബൈ : 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ ഇൻസ്റ്റൻറ് ലോൺ ആപ്പ് സംഘം അറസ്റ്റിൽ. തട്ടിപ്പ് സംഘത്തിലെ 14 പേരെ മുംബൈ സിറ്റി ബ്രാഞ്ചിലെ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവർ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് പതിനാല് പേരെയും അറസ്റ്റ് ചെയ്തത്. ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് മുംബൈ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണമാണ് അറസ്റ്റിലേക്ക് എത്തിയത്. അറസ്റ്റിലായവർക്ക് ചൈനീസ് ബന്ധമുണ്ടെന്നും ഇനിയും ഏറെ പേർ സംഘത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.
സക്കര്‍ബര്‍ഗ് വെട്ടാന്‍ വച്ചിരിക്കുന്ന ബലിയാടാണോ വാട്ട്സ്ആപ്പ്?; കാര്യങ്ങള്‍ അത്ര പന്തിയല്ല.!
ലോണ്‍ ആപ്പുകൾ വലിയ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി പണം വായ്പ്പയായി സ്വീകരിച്ച നിരവധിപ്പേരാണ് പിന്നാലെ ഇവരുടെ ഭീഷണിക്കും പണം തട്ടിലിനും ബ്ലാക്ക് മെയിലിംഗിനും ഇരയാകുന്നത്. ആപ്പ് വഴി ലോൺ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങൾ തട്ടിപ്പുസംഘത്തിന് ലഭിക്കുന്നു. ലോൺ ലഭിക്കാൻ ഫോണിലെ കോണ്‍ടാക്ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാര്‍ പാൻ നമ്പറുകളെല്ലാം നല്‍കേണ്ടി വരുന്നതോടെയാണ് സ്വകാര്യവിവരങ്ങൾ സംഘത്തിന് ലഭിക്കുന്നത്.