അംഗൻവാടിയിലേക്ക് പോയ മൂന്ന് വയസുകാരി കാറിടിച്ച് മരിച്ചു

By Web TeamFirst Published Nov 12, 2018, 11:52 AM IST
Highlights

ഉടൻ തന്നെ വലിയ കുന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരിക്കകംകുന്ന് എം.എസ് നിവാസിൽ ഷിബു ശാലിനി ദമ്പതികളുടെ മകളാണ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ കാറിടിച്ച് ബാലികയ്ക്ക് ദാരുണാന്ത്യം. പൂവണത്തുമൂട് കരിക്കകംകുന്നിലായിരുന്നു അപകടം. രാവിലെ ഒമ്പതോടെ അംഗൻവാടിയിലേയ്ക്ക് പോകുകയാരുന്ന ശിവന്യ (3) ആണ് അടുത്ത വീട്ടിലെ നിയന്ത്രണം വിട്ട് വന്ന കാറിടിച്ച് മരണപ്പെട്ടത്.

ഉടൻ തന്നെ വലിയ കുന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരിക്കകംകുന്ന് എം.എസ് നിവാസിൽ ഷിബു ശാലിനി ദമ്പതികളുടെ മകളാണ്.

click me!