ചിറമനേങ്ങാട് ലക്ഷം വീട് പരിസരത്തെ ഒരു വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഇരുവരും. സൈനുല്‍ അബിദീന്‍ വീടിനോട് തൊട്ടടുത്ത ഗ്രൗണ്ടില്‍ കൂട്ടുകാരോടൊത്ത് ഓടിക്കളിക്കുന്നതിനിടയില്‍ സമീപത്തെ ആള്‍മറയില്ലാത്ത ആഴത്തിലുള്ള കിണറ്റിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു.

തൃശൂര്‍: കൂട്ടുകാരോടൊത്ത് ഓടിക്കളിക്കുന്നതിനിടെ ആള്‍മറയില്ലാത്ത ആഴത്തിലുള്ള കിണറ്റിലേക്ക് വീണ പത്തു വയസ്സുകാരനെ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുത്തി. എരുമപ്പെട്ടി ചിറമനേങ്ങാട് ലക്ഷംവീട് സ്വദേശി പരേതനായ ഇല്യാസിന്റെ മകന്‍ സൈനുല്‍ അബിദീനെയാണ് മേഴത്തൂര്‍ സ്വദേശി സുല്‍ത്താന്‍ രക്ഷപ്പെടുത്തിയത്.

ചിറമനേങ്ങാട് ലക്ഷം വീട് പരിസരത്തെ ഒരു വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഇരുവരും. സൈനുല്‍ അബിദീന്‍ വീടിനോട് തൊട്ടടുത്ത ഗ്രൗണ്ടില്‍ കൂട്ടുകാരോടൊത്ത് ഓടിക്കളിക്കുന്നതിനിടയില്‍ സമീപത്തെ ആള്‍മറയില്ലാത്ത ആഴത്തിലുള്ള കിണറ്റിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. കൂടെ കളിച്ചിരുന്ന കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ സുല്‍ത്താന്‍ ആഴമുള്ള കിണറ്റിലേക്ക് എടുത്തു ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുന്നംകുളത്തുനിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും അതിനു മുന്നേ കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. കുട്ടിക്ക് കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ല.