
അമ്പലപ്പുഴ: വീടുകയറി സ്ത്രീകളെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാർഡ് പുതുവൽ അജിത്ത് (36), ആലപ്പുഴ ബീച്ച് വാർഡ് തൈപ്പറമ്പിൽ രാഹുൽ രാജ് (33), കാക്കാഴം പുതുവൽ സുധിലാൽ (29) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകിട്ട് വളഞ്ഞവഴി പടിഞ്ഞാറ് അയോധ്യ നഗറിലെ സച്ചിൻറെ വീട് അന്വേഷിച്ചെത്തിയ ആക്രമി സംഘം വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ആക്രമിക്കുകയായിരുന്നു.
സച്ചിൻറെ മാതാവ് പ്രീതി (47) മുത്തശ്ശി ശോഭന (67), സഹോദരി മീനു (31) ബന്ധു ഗർഭിണി കൂടിയായ ശിൽപ (22)എന്നിവർക്കാണ് പരിക്കേറ്റത്. ഉത്സവത്തിനിടെ നടന്ന സംഘർഷത്തിന്റെ ഭാഗമായാണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകള്‍ക്ക് നേരെ അതിക്രമം അഴിച്ചുവിട്ടതെന്നാണ് പൊലീസ് പറയുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെയും പ്രതികള്‍ ആക്രമണം നടത്തിയിരുന്നു. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലിക്കിടെ ഉണ്ടായ സംഘർഷമാണ് ആക്രമണത്തിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam