ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികത്തുക; വാ​ഗ്ദാനം പാലിക്കാതെ സർക്കാർ, നട്ടംതിരിഞ്ഞ് ഇടുക്കിയിലെ പ്രധാനാധ്യാപകര്‍

Published : Apr 18, 2023, 02:25 PM ISTUpdated : Apr 18, 2023, 02:26 PM IST
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികത്തുക; വാ​ഗ്ദാനം പാലിക്കാതെ സർക്കാർ, നട്ടംതിരിഞ്ഞ് ഇടുക്കിയിലെ പ്രധാനാധ്യാപകര്‍

Synopsis

സമയബന്ധിതമായി പണം കിട്ടാതെ വന്നതോടെ ഇടുക്കി ജില്ലയിലെ സ്കൂളുകളിലെ പ്രധാനാധ്യാപകർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്.  ജനുവരി മുതലുള്ള തുകയാണ് ലഭിക്കാനുള്ളത്. സ്കൂളുകളിലെ പാചക ത്തൊഴിലാളികൾക്ക് ഡിസംബർ മുതലുള്ള വേതനവും കുടിശ്ശികയാണ്.

ഇടുക്കി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കുടിശ്ശികത്തുക വിഷുവിനു മുൻപ് നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ല. സമയബന്ധിതമായി പണം കിട്ടാതെ വന്നതോടെ ഇടുക്കി ജില്ലയിലെ സ്കൂളുകളിലെ പ്രധാനാധ്യാപകർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്.  ജനുവരി മുതലുള്ള തുകയാണ് ലഭിക്കാനുള്ളത്. സ്കൂളുകളിലെ പാചക ത്തൊഴിലാളികൾക്ക് ഡിസംബർ മുതലുള്ള വേതനവും കുടിശ്ശികയാണ്.

100 കുട്ടികളുള്ള ഒരു സ്കൂളിൽ ഒരു കുട്ടിക്ക് 8 രൂപയാണ് ഒരു ദിവസം സർക്കാർ അനുവദിക്കുന്നത്. കുട്ടികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ഈ തുക 6 രൂപയുമായി കുറയുകയും ചെയ്യും. ഈ തുക ഉപയോഗിച്ച് എല്ലാ ദിവസവും രണ്ടു തരം കറികളും ആഴ്ചയിൽ ഒരു മുട്ടയും 2 ദിവസം പാലും നൽകണമെന്നാണ് നിർദേശം. പദ്ധതി നടത്തിപ്പിന് ആദ്യഘട്ടത്തിൽ സർക്കാർ അരിയും പയറും നൽകിയിരുന്നു. എന്നാൽ ഏറെ നാളായി അരി മാത്രമായി നൽകുന്നതിനാൽ പ്രധാനാധ്യാപകരുടെ ബാധ്യതയും ഏറി. പച്ചക്കറി, പലവ്യഞ്ജനം എന്നിവയുടെ വിലക്കയറ്റം ഉച്ചഭക്ഷണ പദ്ധതിയെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് അധ്യാപകർ പറയുന്നത്. 500 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 35,000 രൂപയിലധികമാണ് ചെലവ്. ഒരു സിലിണ്ടർ പാചക വാതകത്തിന് 1200 രൂപയായി വില. പാചകവാതകം മാത്രം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യണമെന്ന് സർക്കാർ നിർബന്ധിക്കുമ്പോൾ ഒരു മാസം പത്തിലധികം സിലിണ്ടറുകൾ ആവശ്യമാണ്. പാൽ, മുട്ട എന്നിവയുടെ വിലവർധനയും പ്രതിസന്ധി രൂക്ഷ മാക്കുന്നു. കഴിഞ്ഞ വർഷം ഇതേ സാഹചര്യം ഉണ്ടായപ്പോൾ ആഴ്ചയിൽ ഒരു തവണ പാൽ നൽകിയാൽ മതിയെന്നും ഉച്ചക്ഷണത്തിനുള്ള തുക വർധിപ്പിക്കാമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല.

ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനയിലെ അധ്യാപകർ ഇതിനിടയിൽ സമരം നടത്തിയിരുന്നു. തുക വർധിപ്പിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചെങ്കിലും ധനവകുപ്പിന്റെ കടുത്ത എതിർപ്പു മൂലം തീരുമാനം നടപ്പായില്ല. എല്ലാ സ്കൂളിലും പച്ചക്കറിക്കൃഷി നടത്തി, ബാക്കി തുക പഞ്ചായത്ത് കണ്ടെത്തണമെന്ന നിർദേശം സർക്കാർ മുന്നോട്ടുവച്ചെങ്കിലും അതും നടപ്പായില്ല. വേനലിൽ സ്കൂളുകളിൽ പച്ചക്കറി കൃഷി പ്രായോഗികമല്ലെന്ന് അധ്യാപകർ പറയുന്നു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം കഴിഞ്ഞ ഒക്ടോബറിൽ വർധിപ്പിച്ചെന്ന് അറിയിപ്പുണ്ടായെങ്കിലും ഇപ്പോഴും പഴയതുക തന്നെയാണ് സർക്കാർ നൽകുന്നത്. സർക്കാർ ഇനിയും അലംഭാവം തുടർന്നാൽ പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലാകുമെന്ന് അധ്യാപകർ പറയുന്നു.

Read Also; എംഡി കാർഡിയോളജി വിദ്യാർഥിനിയായി നടിച്ച് വിവാഹാലോചന; പണം തട്ടിയ കേസിൽ 41കാരിയും സുഹൃത്തും അറസ്റ്റിൽ

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്