ജോലി വാഗ്ദാനം, വീട്ടമ്മയെ ഓട്ടോയിൽ കയറ്റി ബന്ധുവീട്ടിലെത്തിച്ച് പീഡനം, നഗ്നചിത്രം പ്രചരിപ്പിച്ചു, അറസ്റ്റ്

Published : Jul 28, 2023, 12:08 PM IST
ജോലി വാഗ്ദാനം, വീട്ടമ്മയെ ഓട്ടോയിൽ കയറ്റി ബന്ധുവീട്ടിലെത്തിച്ച് പീഡനം, നഗ്നചിത്രം പ്രചരിപ്പിച്ചു, അറസ്റ്റ്

Synopsis

വീട്ടുജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ഓട്ടോറിക്ഷയിൽ കയറ്റി നൂറനാട്ടുള്ള ബന്ധു വീട്ടിൽ എത്തിച്ചാണ് പീഡിപ്പിച്ചത്.

ചാരുംമൂട്: ആലപ്പുഴയിൽ വീട്ടമ്മയുടെ നഗ്ന ചിത്രം പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കരുനാഗപ്പള്ളി തഴവ പാനാറ തെക്കതിൽ രതീഷ് (39), വള്ളികുന്നം കടുവിനാൽ കാഞ്ഞുകളീക്കൽ വീട്ടിൽ ഗിരീഷ് കുമാർ (36), വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണുഭവനത്തിൽ വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. വീട്ടുജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ഓട്ടോറിക്ഷയിൽ കയറ്റി നൂറനാട്ടുള്ള ബന്ധു വീട്ടിൽ എത്തിച്ചാണ് പീഡിപ്പിച്ചത്.

ഒന്നാം പ്രതി രതീഷ്  വീട്ടമ്മയെ ബന്ധു വീട്ടിൽ എത്തിച്ച് ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഭീഷണിപ്പെടുത്തി പകർത്തിയ ചിത്രങ്ങൾ ഗിരീഷ് കുമാറിന്റെയും വിനീതിന്റെയും മൊബൈൽ ഫോണുകളിലേക്ക് അയച്ച്  ഇരുവരും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു. 

തുടർന്ന് വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.  ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാർ, വള്ളികുന്നം സിഐ എം എം ഇഗ്നേഷ്യസ്, എസ്ഐമാരായ മധുകുമാർ, തോമസ്, എഎസ്ഐ രാധാമണി, സിപിഒമാരായ വിഷ്ണു, അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കായംകുളം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More : വിദേശത്ത് ഗൂഡാലോചന, കേരളത്തിലെത്തി കൊലപാതകം; റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ വിധി നാളെ

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി