
ആലപ്പുഴ: കടം കൊടുത്ത പണം തിരികെ ചോദിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥനെയും മകനെയും ഇരുമ്പു പൈപ്പ് കൊണ്ടും ബിയര്‍ കുപ്പി കൊണ്ടും ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികളെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല ശാവശേരി സ്വദേശി മോഹനന്‍, മകന്‍ മിഥുന്‍ എന്നിവരെയാണ് പ്രതികള്‍ ക്രൂരമായി ആക്രമിച്ചത്. മോഹനന്റെ സഹോദരന് പ്രതി നല്‍കാനുള്ള പണം തിരികെ ചോദിച്ചതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. മിഥുനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മോഹനനെയും പ്രതികള്‍ ആക്രമിക്കുകയായിരുന്നു.
ഇരുമ്പ് പൈപ്പു കൊണ്ടും ബിയര്‍ കുപ്പി കൊണ്ടുമുള്ള ആക്രമണത്തില്‍ മോഹനന്റെ കണ്ണിന് താഴെയും തോളെല്ലിനും പൊട്ടല്‍ സംഭവിച്ചു. മോഹനന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതികളായ തണ്ണീര്‍മുക്കം സ്വദേശികളായ കണ്ണന്‍ (അക്ഷയ് ആര്‍ രാജേഷ് -18), ഉണ്ണി (അജയ് ആര്‍ രാജേഷ് -18), വെളിമ്പറമ്പ് വീട്ടില്‍ ബിജുമോന്‍ (48) ഇയാളുടെ മകന്‍ മണിക്കുട്ടന്‍(വിമല്‍ ബിജു -19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Read More... കാസർകോട് സദാചാര ആക്രമണം; പിറന്നാൾ ആഘോഷത്തിനെത്തിയ സുഹൃത്തുക്കളെ തടഞ്ഞ് ആക്രമിച്ചു, 3 പേർ അറസ്റ്റിൽ