വീടിനടുത്ത് കൂടിനിന്നത് ചോദ്യം ചെയ്തു, ഗൃഹനാഥനെ 16 കാരനും കൂട്ടുകാരും കമ്പിപ്പാരകൊണ്ട് തലക്കടിച്ചു, അറസ്റ്റ്

Published : Aug 21, 2023, 10:51 AM IST
വീടിനടുത്ത് കൂടിനിന്നത് ചോദ്യം ചെയ്തു, ഗൃഹനാഥനെ 16 കാരനും കൂട്ടുകാരും കമ്പിപ്പാരകൊണ്ട് തലക്കടിച്ചു, അറസ്റ്റ്

Synopsis

കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചും കല്ലുകൊണ്ട് ശരീത്തിലിടിച്ചുമാണ് പ്രതികള്‍ സുചീന്ദ്രനെ പരുക്കേൽപ്പിച്ചത്. 

തിരുവനന്തപുരം: വീടിനടുത്ത് കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിന് ഗൃഹനാഥനെ പതിനാറുകാരൻ അടക്കമുളള യുവാക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കോവളം കെ.എസ്.റോഡ് വേടർ കോളനിയിൽ സുചീന്ദ്രനെ(40) ആണ് സംഘം ആക്രമിച്ചത്.  കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചും കല്ലുകൊണ്ട് ശരീത്തിലിടിച്ചുമാണ് പ്രതികള്‍ സുചീന്ദ്രനെ പരുക്കേൽപ്പിച്ചത്. 

സംഭവുമായി ബന്ധപ്പെട്ട്  കെ.എസ്. റോഡ് വേടർകോളനി ഒലിപ്പുവിള വീട്ടിൽ ബേബി സദനത്തിൽ രാഹുൽ(22) പാറവിള വീട്ടിൽ ജിത്തു(24) പതിനാറുകാരൻ അടക്കം മൂന്നുപേരെയാണ് കോവളം പൊലീസ് അറസ്റ്റുചെയ്തത്. വെളളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ സുചീന്ദ്രന്റെ പരാതി പ്രകാരം കോവളം പൊലീസ് കേസെടുക്കുകയായിരുന്നു. 

എസ്.എച്ച്.ഒ. എസ്. ബിജോയ് എസ്.ഐ.മാരായ. എസ്. അനീഷ്‌കുമാർ, സുരേഷ് കുമാർ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പതിനാറുകാരൻ ഒഴികെയുളള രണ്ടുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതിനിടെ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മേനംകുളം സ്വദേശി അനീഷ് ആണ് പിടിയിലായത്. നാഗാലാന്‍റ് സ്വദേശിയായ യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടന്നത്. ബൈക്കിലെത്തിയ യുവാവ് യുവതിയെ കടന്നുപിടിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. സൂപ്പർമാർക്കറ്റ് ജോലിക്കാരിയായ യുവതി രാത്രി ജോലി കഴിഞ്ഞ് മടങ്ങിപ്പോകുമ്പോഴായിരുന്നു ആക്രമണം.

Read More : കൊല്ലത്ത് അച്ഛനുമായി പിണങ്ങി 26 കാരി ഫാനിൽ കെട്ടിത്തൂങ്ങി, വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷകരായി പൊലീസ് 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു