'മതിലിൽ നിന്ന് വീണതെന്ന് മൊഴി, ചികിത്സയിലിരിക്കെ മരണം; മുറിവ് കണ്ട് ഡോക്ടർക്ക് സംശയം, തെളിഞ്ഞത് കൊലപാതകം

Published : May 17, 2025, 11:28 AM IST
'മതിലിൽ നിന്ന് വീണതെന്ന് മൊഴി, ചികിത്സയിലിരിക്കെ മരണം; മുറിവ് കണ്ട് ഡോക്ടർക്ക് സംശയം, തെളിഞ്ഞത് കൊലപാതകം

Synopsis

ഗുരുതരമായി പരിക്കേറ്റ രാജൻ ചികിത്സയിലിരിക്കെ മരണപ്പെട്ടെങ്കിലും ശരീരത്തിലെ പരുക്കുകളും മുറിവുകളും കണ്ട് ഡോക്ടർക്ക് സംശയം തോന്നി.

തിരുവനന്തപുരം: മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ കൂലിത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ തിരുവനന്തപുരത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ. നാഗർകോവിൽ വട്ടവിള സ്വദേശി രാജനെ (40) കൊലപ്പെടുത്തിയ കേസിലാണ് വട്ടവള കാമരാജ് തെരുവ് സ്വദേശി മുകേഷ് (27), ജിനു (20), വല്ലൻകുമാരവിള സ്വദേശി പഴനികുമാർ (35) എന്നിവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം 25ന് രാജനെ വട്ടവിളയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ആശാരിപ്പള്ളം ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ രാജൻ മരിച്ചു. 

പൊലീസിന് നൽകിയ മൊഴിയിൽ മതിലിൽ നിന്ന് താഴെ വീണെന്നാണ് രാജൻ പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ രാജൻ ചികിത്സയിലിരിക്കെ മരണപ്പെട്ടെങ്കിലും ശരീരത്തിലെ പരുക്കുകളും മുറിവുകളും കണ്ട് ഡോക്ടർക്ക് സംശയം തോന്നി. ഡോക്ടറുടെ സംശയം മുഖവിലക്കെടുത്ത് പൊലീസ് നടത്തി അന്വേഷണത്തിലാണ് രാജന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. 

സംഭവദിവസം രാത്രി രാജനും, പ്രതികളുമായി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ പണമിടപാടുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ പ്രതികൾ ചേർന്ന് രാജനെ മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്ര രാജനെ ഉപേക്ഷിച്ച് ഇവർ സ്ഥലം വിട്ടു. കൊട്ടാർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാറിന്റെ മിറർ തട്ടി, റോഡ് മുറിച്ച് കടക്കാൻ നിന്ന യുവാവ് വീണു, കാർ ഡ്രൈവറെ ക്രൂരമായി ആക്രമിച്ച് യുവാക്കളുടെ സംഘം
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പൊലീസുകാരൻ വീട്ടിലെത്തിയില്ല, മുഹമ്മയിൽ തെരച്ചിലിൽ സ്റ്റേഷന്റെ ടെറസിൽ മൃതദേഹം