മലപ്പുറത്തെ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന, 89 ഗ്രാം എംഡിഎം.എയുമായി മൂന്നംഗസംഘം പിടിയില്‍

Published : May 17, 2026, 02:49 PM IST
Malapuuram mdma case

Synopsis

കോട്ടക്കലില്‍ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 89 ഗ്രാം എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയിലായി. ഇതിന് പുറമെ, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് 2.2 കിലോഗ്രാം കഞ്ചാവുമായി മറ്റൊരാളെ എക്‌സൈസ് സംഘവും അറസ്റ്റ് ചെയ്തു.

മലപ്പുറം: ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് പരിശോധനയില്‍ 89 ഗ്രാം എം.ഡി. എംഎയുമായി മൂന്നംഗസംഘം കോട്ടക്കലില്‍ പിടിയില്‍. ഊരകം പുത്തന്‍പീടിക കോഴിക്കര മാട്ടില്‍ ഉസ്മാന്‍ (28), മൊറയൂര്‍ സ്വദേശി കൊളൊറുടിവില്‍ ഫിറോസ് (38), വേങ്ങര തച്ചാരുപടി ക്കല്‍ അഷ്‌റഫ്(37) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ദീപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. വില്‍പ്പനക്കായി എത്തിച്ചതാണ് ലഹരിമരുന്നെന്നും അഷ്ഫിന്റെ പേരില്‍ മൂന്ന് കേസുകള്‍ ഉള്ളതായും പൊലീസ് അറിയിച്ചു. 

നാര്‍ക്കോട്ടിക് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടപ്പടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഡാന്‍സാഫ് സംഘത്തിലെ എസ്.ഐ വിഷ്ണു, ബിജു, മുഹ മ്മദ് സലീം, ജസീര്‍, രജിത്ത്, കോട്ടക്കല്‍ എ.എസ്.ഐ രാമദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തിൽ എക്സൈസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

അതേ സമയം തിരൂര്‍ നഗരത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 2.2 കിലോഗ്രാം കഞ്ചാവുമായി തിരൂര്‍ സ്വദേശിയും പിടിയിലായി. വെട്ടം പറ വണ്ണ സ്വദേശി അരയന്റെ പുരക്കല്‍ ഷഹലു (22) ആണ് അറസ്റ്റിലായത്. തിരൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനുശ്രീയും പാര്‍ട്ടിയും തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് ഇയാളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ ഇന്‍സ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ്‌റ് എക്‌സൈസ് ഇന്‍സ്‌പെക്ട ര്‍ വി.കെ. സൂരജ്, പി. പ്രഗേഷ്, പ്രിവന്റിവ് ഓഫീസര്‍ ഗി രീഷ്, ഷിജിത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കണ്ണന്‍, ശരത്, വിനീഷ്, ഡ്രൈവര്‍ ശ്രീജിത് എന്നിവരും പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാല് വർഷമായി പിണങ്ങിക്കഴിയുന്ന ദമ്പതിമാർ, അശ്വതി ജോലി കഴിഞ്ഞ് വരുന്നതും കാത്തു നിന്നു, കുത്തിക്കൊല്ലാൻ ശ്രമം; കൊല്ലത്ത് ഭർത്താവ് പിടിയിൽ
കൊല്ലത്തേക്ക് ഇൻഡോറില്‍ നിന്നും ഒരു പാഴ്സൽ, സംശയിച്ചത് ശരി തന്നെ, വിഷ്ണുലാൽ കൊറിയർ ചെയ്തത് 101 ഗ്രാം എംഡിഎംഎ; പിടികൂടി പൊലീസ്