കൊല്ലത്തേക്ക് ഇൻഡോറില്‍ നിന്നും ഒരു പാഴ്സൽ, സംശയിച്ചത് ശരി തന്നെ, വിഷ്ണുലാൽ കൊറിയർ ചെയ്തത് 101 ഗ്രാം എംഡിഎംഎ; പിടികൂടി പൊലീസ്

Published : May 17, 2026, 01:00 PM IST
Kollam drugs

Synopsis

ഇൻഡോറില്‍ നിന്നും കൊല്ലം ഓലയില്‍കടവിലുള്ള സുഹൃത്തിന്റെ വിലാസത്തിലേക്ക് വിഷ്ണുലാല്‍ പാഴ്സല്‍ അയച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് തൊണ്ടി സഹിതം പ്രതിയെ പിടികൂടാൻ പൊലീസ് നീക്കം നടത്തിയത്.

കൊല്ലം: കൊറിയർ സർവീസ് വഴി മാരക രാസലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ യുവാവ് കൊല്ലം സിറ്റി പോലീസ് പിടിയിലായി. പട്ടത്താനം മൈത്രി നഗർ-23ശാന്ത ഭവനത്തില്‍ വിഷ്ണുലാല്‍ (25) ആണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. 101.07 ഗ്രാം എം.ഡി.എം.എ യാണ് യുവാവിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. കൊറിയർ വഴി നഗരത്തില്‍ വ്യാപകമായി ലഹരിമരുന്ന് വില്‍പ്പന നടക്കുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിഷ്ണുലാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മധ്യപ്രദേശിലെ ഇൻഡോറില്‍ നിന്നും കൊല്ലം ഓലയില്‍കടവിലുള്ള സുഹൃത്തിന്റെ വിലാസത്തിലേക്ക് വിഷ്ണുലാല്‍ പാഴ്സല്‍ അയച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് തൊണ്ടി സഹിതം പ്രതിയെ പിടികൂടാൻ പൊലീസ് നീക്കം നടത്തിയത്. കൊല്ലം കടപ്പാക്കടയില്‍ ബസിൽ വന്നിറങ്ങിയ വിഷ്ണുലാലിനെ എസ്.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

ഓലയില്‍കടവിലുള്ള സുഹൃത്തിന്റെ വീട്ടിൽനടത്തിയ പരിശോധനയിലാണ് പാഴ്സലിൽ ഒളിപ്പിച്ച നിലയില്‍ 101.07 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും മറ്റ് കണ്ണികളുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി. എസ്.ഐമാരായ മിഥുൻ, കണ്ണൻ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള കൊല്ലം സിറ്റി ഡാൻസാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യയുടെ വീടിൻ്റെ ജനൽച്ചില്ലുകൾ തകർത്ത് പൊലീസെത്തും മുൻപ് മടങ്ങി, പിന്നീട് തിരികെ വന്ന് സ്‌കൂട്ടർ കത്തിച്ചു: പ്രതിയെ പിടികൂടാനാവാതെ പൊലീസ്
കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ തലകീഴായി കെട്ടിതൂക്കി മർദ്ദിച്ച സംഭവം, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ