കുട്ടികള്‍ക്ക് കഞ്ചാവ് വിൽപ്പന: കുറ്റിപ്പുറത്ത് മൂന്ന് പേർ പൊലീസ് പിടിയിൽ

Published : Dec 30, 2020, 10:55 AM IST
കുട്ടികള്‍ക്ക് കഞ്ചാവ് വിൽപ്പന: കുറ്റിപ്പുറത്ത് മൂന്ന് പേർ പൊലീസ് പിടിയിൽ

Synopsis

അതളൂർ നാഡറ്റിൽനിന്നാണ് അരക്കിലോയോളം കഞ്ചാവുമായി മൂവരും പിടിയിലായത്. കുട്ടികൾക്കും മറ്റുമാണ് പ്രതികള്‍ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. 

കുറ്റിപ്പുറം: മലപ്പുറത്ത് കുട്ടികള്‍ക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നുപേരെ കുറ്റിപ്പുറം പൊലീസ് പിടികൂടി. കുറ്റിപ്പുറം   ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. നരിപ്പറമ്പ് പുതുവീട്ടിൽ ഷബീർ (25), തവനൂർ പുത്തൻപീടിയേക്കൽ ഷഹിൻഷാ മിഹാർ (23), നരിപ്പറമ്പ് പൊന്നംകുണ്ടിൽ ജയ്ഷാദ് (28) എന്നിവരാണ് പിടിയിലായത്. 

അതളൂർ നാഡറ്റിൽനിന്നാണ് അരക്കിലോയോളം കഞ്ചാവുമായി മൂവരും പിടിയിലായത്. കുട്ടികൾക്കും മറ്റുമാണ് പ്രതികള്‍ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മധുസൂദനൻ, ശ്രീസോബ്, ജയപ്രകാശ്, പ്രമോദ് എന്നിവരും കൂടെയുണ്ടായിരുന്നു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്