പാലാത്ര ബൈപ്പാസിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

By Web TeamFirst Published Jul 29, 2021, 12:06 AM IST
Highlights

ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചു വീണ മൂവരും തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. 

ചങ്ങനാശേരി: പാലാത്ര മോർക്കുളങ്ങര ബൈപ്പാസിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പുഴവാത്ത് സ്വദേശികളായ സേതുനാഥ്, മുരുകൻ ആചാരി, പുതുപ്പള്ളി സ്വദേശി ശരത് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് ആറരയോടെയായിരുന്നു  സംഭവം. 

പാലാത്ര ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്ന സേതുനാഥിന്റെയും മുരുകൻ ആചാരിയുടെയും ബൈക്കിൽ അമിത വേഗതയിൽ എത്തിയ ഡ്യൂക്ക്  ബൈക്ക് ഇടിച്ചാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചു വീണ മൂവരും തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പുതുപ്പള്ളി സ്വദേശി ശരതിനെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പുഴവാത് സ്വദേശികളായ മുരുകൻ ആചാരിയെയും സേതുനാഥിനെയും ചെത്തിപ്പുഴ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ബൈപ്പാസ് റോഡിൽ നിരവധിയാളുകൾ ഓടിക്കൂടി. സ്ഥലത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!