യുവാവിനോട് മോശം പെരുമാറ്റം, അറസ്റ്റ്; ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ കയറി പൊലീസുകാരെ ആക്രമിച്ചു, 3 പേർ പിടിയിൽ

Published : Nov 18, 2023, 01:10 PM IST
യുവാവിനോട് മോശം പെരുമാറ്റം, അറസ്റ്റ്; ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ കയറി പൊലീസുകാരെ ആക്രമിച്ചു, 3 പേർ പിടിയിൽ

Synopsis

വെള്ളിയാഴ്ച വൈകിട്ട് ബാലുശ്ശേരി ബസ്സ്റ്റാൻഡിൽവച്ച് ഇവർ ഒരു യുവാവിനോട് മോശമായി പെരുമാറിയിരുന്നു. ഇത് നാട്ടുകാർ ചോദ്യംചെയ്തു. ഇതോടെയാണ് സംഭവങ്ങളുടെ തുടക്കം.

കോഴിക്കോട്: ബാലുശേരി പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറിയ ലഹരിസംഘം പൊലീസുകാരെആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉണ്ണികുളം പുത്തൂർ കുറിങ്ങാലിമ്മൽ റബിൻ ബേബി (30), അവിടനല്ലൂർ പൊന്നാറമ്പ ത്ത് ബബിനേഷ് (32), വട്ടോളി തെക്കെ ഇല്ലത്ത് നിഥിൻ (35) എന്നിവരാണ് പിടിയിലായത്

വെള്ളിയാഴ്ച വൈകിട്ട് ബാലുശ്ശേരി ബസ്സ്റ്റാൻഡിൽവച്ച് ഇവർ ഒരു യുവാവിനോട് മോശമായി പെരുമാറിയിരുന്നു. ഇത് നാട്ടുകാർ ചോദ്യംചെയ്തു. നാട്ടുകാരും പ്രതികളും തമ്മിൽ ബഹളമായി. തുടർന്ന് വിവരമറിഞ്ഞ് ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു.  

വെള്ളിയാഴ്ച സന്ധ്യയോടെ മൂന്നുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എന്നാൽ പുറത്തിറങ്ങിയ സംഘം വീണ്ടും പൊലീസ് സ്റ്റഷനിലേക്കെത്തുകയായിരുന്നു.  മതിൽ ചാടിക്കടന്ന് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ സംഘം പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ പിടികൂടിയത്. 

Read More : അടച്ചിട്ട കടയിലെത്തി സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞതോടെ കടക്കാരന്‍റെ തലയടിച്ച് പൊട്ടിച്ച് അയൽവാസി, കേസ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിട്ടിയത് പൂജ്യം വോട്ട്, എൽഡ‍ിഎഫ് സ്ഥാനാർഥിക്ക് ഒറ്റ വോട്ട് പോലുമില്ല! പട്ടാമ്പി ഫലത്തിൽ ഞെട്ടി അബ്ദുൽ കരീം; 'പാർട്ടിക്കാർ കൊടുത്ത പണി'
സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം