
തൃശൂർ: വെള്ളിച്ചെണ്ണ വിതരണം നടത്തിയിരുന്ന കാർ ആക്രമിച്ച് തട്ടിയെടുത്തു. കഴിഞ്ഞ ദിവസമാണ് തൃശൂരിലെ കെട്ടിച്ചിറയിൽ ഞെട്ടിക്കുന്ന ആക്രമണം നടന്നത്. അക്രമി സംഘം യുവാവിനെ തട്ടികൊണ്ട് പോയി മര്‍ദ്ദിച്ച ശേഷം തട്ടിയെടുത്ത കാര്‍ ഇന്ന് അരിപ്പാലത്തിന് സമീപം ചിറകുളത്ത് നിന്ന് കണ്ടെത്തി. കളക്ഷന്‍ തുകയായ ഒന്നര ലക്ഷത്തോളം രൂപയും അമ്പതിനായിരം രൂപയോളം വിലയുള്ള വെള്ളിച്ചെണ്ണയും അക്രമികള്‍ കവര്‍ന്ന ശേഷം കാര്‍ ചിറകുളത്ത് ഒഴിഞ്ഞ പറമ്പിനോട് ചേര്‍ന്ന് ഉപേക്ഷിച്ച നിലയിലാണ് ഇന്ന് കണ്ടെത്തിയത്. അക്രമി സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സംഭവം ഇങ്ങനെ
കഴിഞ്ഞ ദിവസമാണ് സംഭവങ്ങളുടെ തുടക്കം. കെട്ടിച്ചിറ ഷാപ്പ് പരിസരത്ത് ഒരു സംഘം ആളുകള്‍ തമ്മില്‍ വഴിയില്‍ തര്‍ക്കമുണ്ടാവുകയും ഈ സമയം ഇത് വഴി വന്ന എസ് എന്‍ പുരം പനങ്ങാട് സ്വദേശി ചന്ദ്രശ്ശേരി വീട്ടില്‍ വിധുന്‍ ലാല്‍ (35) എന്നയാളുടെ കാര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഇയാളുടെ കാര്‍ അഞ്ചംഗ സംഘം തട്ടിയെടുക്കുകയും ചെയ്തു. കാറില്‍ വച്ച് വിധുൻ ലാലിനെ മര്‍ദ്ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിച്ചെണ്ണ വിതരണം നടത്തിയിരുന്ന കാറാണ് അക്രമി സംഘം തട്ടിയെടുത്തിരുന്നത്. കളക്ഷന്‍ തുകയായ ഒന്നര ലക്ഷത്തോളം രൂപയും അമ്പതിനായിരം രൂപയോളം വിലയുള്ള വെള്ളിച്ചെണ്ണയും അക്രമികള്‍ കവര്‍ന്ന ശേഷം കാര്‍ ചിറകുളത്ത് ഒഴിഞ്ഞ പറമ്പിനോട് ചേര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. കാറിന്റെ നാല് ടയറുകളും അക്രമികള്‍ കുത്തിപൊട്ടിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട എസ് ഐ മാരായ കെ എസ് സുധാകരന്‍, ഷാജന്‍ എം എസ് എന്നിവരുടെ നേതൃത്വത്തില്‍ കെ 9 ഡ്വോഗ് സ്വാക്ഡും ഫോറന്‍സിക്ക് വിദഗ്ദരും സ്ഥലത്തെത്തി ഉപേക്ഷിച്ച കാറും മറ്റും വിശദമായ പരിശോധന നടത്തി. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയാണ് പൊലീസ് പങ്കുവച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം