
തൃശ്ശൂർ: കടലിൽ അജ്ഞാത ബോട്ടുകള്‍ കണ്ട സംഭവത്തില്‍ ആശങ്കപ്പെടാൻ സാഹചര്യം ഇല്ലെന്ന് തീരദേശ പൊലീസ്. കണ്ടത് മത്സ്യബന്ധന ബോട്ട് ആണെന്നും ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചുവെന്നും തീരദേശ പൊലീസ് അറിയിച്ചു.
കയ്പമംഗലം പൊലീസ് പരിധിയിലെ കൂരിക്കുഴി കമ്പനിക്കടവിലാണ് സംശയകരമായ നിലയിൽ മൂന്ന് ബോട്ടുകൾ കണ്ടെന്ന് തീരദേശ സംരക്ഷണ സമിതി അംഗങ്ങളാണ് അറിയിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് പെരിഞ്ഞനം വാസ്കോ ബീച്ച് മുതലാണ് ബോട്ടുകൾ കണ്ടത്. കരയിൽ നിന്നും അഞ്ച് കിലോമീറ്റർ ഉള്ളിലായിട്ടായിരുന്നു ബോട്ടുകൾ. മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്ന് പൊലീസും ഫിഷറീസ് വകുപ്പും തെരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടത്തെനായില്ല.
തീവ്രവാദികൾ എത്തിയേക്കുമെന്ന ഭീഷണി നില നിൽക്കുന്നതിനാൽ കനത്ത ജാഗ്രതയിലാണ് തീരദേശം. അതേസമയം, തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ഒന്നും കിട്ടിയിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam