
തൃശൂര്‍: കോര്‍പ്പറേഷന്‍ ജനറല്‍ ആശുപത്രിയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളുമെത്തി. ഗൈനക്കോളജി വിഭാഗത്തിലേക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി പ്രസവം നിറുത്തുന്നതിനുള്ള ലാപ്രോസ്‌കോപ്പിക്ക് സെറ്റ്, ദന്തല്‍ രോഗികള്‍ക്ക് സൗകര്യപ്രദമായ ആധുനീക രീതിയിലുള്ള ദന്തല്‍ ചെയര്‍, ബ്ളഡ് ബാങ്കിലേക്ക് മൈക്രോസ്‌കോപ്പ്, ഇ.എന്‍.ടി വിഭാഗത്തിലേക്ക് തൊണ്ടയെ ബാധിക്കുന്ന അസുഖങ്ങളുടെ രോഗനിര്‍ണ്ണയത്തിനും സഹായകരമായ ലാരിഞ്ചോസ്‌കോപ്പ് എന്നീ ആധുനിക ചികില്‍സാ ഉപകരണങ്ങളാണ് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്.
കോര്‍പ്പറേഷന്‍ പ്ളാന്‍ ഫണ്ടില്‍ നിന്നും 25 ലക്ഷം ചിലവഴിച്ചാണിത്. ഇതോടൊപ്പം മരുന്നുകള്‍, ലാബ് റീജന്റ്, എക്‌സ്-റേ, സി.ടി എന്നിവയുടെ ഫിലിമുകള്‍ വാങ്ങുന്നതിന് വേണ്ടി പ്രളയ ദുരിതാശ്വാസത്തില്‍ ഉള്‍പ്പെടുത്തി 18.15 ലക്ഷം അനുവദിച്ചിട്ടുണ്ട്. ആശുപത്രിയുടെ ഭരണച്ചുമത കോര്‍പ്പറേഷന്‍ ഏറ്റെടുത്തതിന് ശേഷം ആധുനിക സൗകര്യങ്ങളൊരുക്കിയെന്നും മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും മേയര്‍ അജിത ജയരാജനും ഡെപ്യൂട്ടി മേയര്‍ ബീനമുരളിയും പറഞ്ഞു.
ഡയാലിസിസ് യൂണിറ്റിലേക്കും ഗൈനക്കോളജി വിഭാഗത്തിലേക്കും ഉപകരണങ്ങള്‍ വാങ്ങുന്നതിന് മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 46.8 ലക്ഷം അനുവദിച്ചിട്ടുണ്ട്. ആശുപത്രിയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിന്റെയും സൗകര്യങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ചും ജീവനക്കാരുടെ കുറവ് നികത്തുന്നതിന് നടപടികളായെന്നും മേയര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam