50 കിലോ ചന്ദന മുട്ടികളുമായി അഞ്ചുപേർ പിടിയിൽ

By Web TeamFirst Published Oct 21, 2018, 10:45 PM IST
Highlights

കോടികൾ വിലയുള്ള 50 കിലോ ചന്ദന മുട്ടികളുമായി അഞ്ചുപേർ പിടിയിൽ. തിരുവനന്തപുരത്ത് അടുത്തിടെ നടന്നതിൽ ഏറ്റവും വലിയ ചന്ദന വേട്ടയാണിത്. വിതുര കല്ലാർ സൂര്യകാന്തി വനത്തിൽ നിന്നും കടത്തി കൊണ്ട് വന്നതാണിവ. 

തിരുവനന്തപുരം: കോടികൾ വിലയുള്ള 50 കിലോ ചന്ദന മുട്ടികളുമായി അഞ്ചുപേർ പിടിയിൽ. തിരുവനന്തപുരത്ത് അടുത്തിടെ നടന്നതിൽ ഏറ്റവും വലിയ ചന്ദന വേട്ടയാണിത്. വിതുര കല്ലാർ സൂര്യകാന്തി വനത്തിൽ നിന്നും കടത്തി കൊണ്ട് വന്നതാണിവ. 

കല്ലാർ അനിൽ ഭവനിൽ മണിക്കുട്ടൻ (39), വിതുര കല്ലാർ ഭാഗ്യ ഭവനിൽ ഭഗവാൻ കാണി (45), വിതുര നെല്ലികുന്ന് മാധവൻ കാണി (60), വിതുര സജിന മൻസിലിൽ ഷാൻ (35), ആനപ്പാറ രാധിക മൻസിലിൽ രാജേഷ് (30) എന്നിവരെയാണ് വിപണിയില്‍ കോടി കണക്കിന് വിലയുള്ള ചന്ദന മുട്ടികളുമായി എസ് ഐ നിജാമിന്റെ നേതൃത്വത്തിൽ പിടികൂടിയത്. എസ് ഐ ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച നാലര മണിയോടെ നടത്തിയ പരിശോധനയിൽ ഓട്ടോ തടഞ്ഞ് നിറുത്താൻ ശ്രമിച്ചെങ്കിലും ഇവര്‍ നിര്‍ത്താതെ പോവുകയായിരുന്നു. 

തുടർന്ന് എസ് ഐ യും സംഘവും ഇവരെ പിന്തുടർന്ന് വിതുര പേപ്പാറ റോഡിൽ കാലൻകാവ് ചാപ്പത്തിൽ വച്ച് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. പിടിയിലായവർ മുമ്പും സമാന കേസുകളിൽ ഉൾപ്പടെ വിവിധ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ് ഐ നിജാമിന്റെ നേതൃത്വത്തിൽ  സി പി ഒ നിതിൻ, ഷിജു റോബർട്ട് എന്നിവർ ചേർവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
 

click me!