'രണ്ടര കോടി തന്നില്ലെങ്കിൽ പീഡനക്കേസിൽ പ്രതിയാക്കും', പ്രവാസിയെ 'യൂട്യൂബ്' കാട്ടി ഭീഷണിപ്പെടുത്തി; പിടിവീണു

Published : Jan 12, 2025, 02:13 PM IST
'രണ്ടര കോടി തന്നില്ലെങ്കിൽ പീഡനക്കേസിൽ പ്രതിയാക്കും', പ്രവാസിയെ 'യൂട്യൂബ്' കാട്ടി ഭീഷണിപ്പെടുത്തി; പിടിവീണു

Synopsis

പറവൂർ സ്ത്രീ പീഡന കേസിൽ പ്രതിയാക്കുമെന്ന് പ്രവാസി വ്യവസായിയെ  ഭീഷണിപ്പെടുത്തി ഇയാളിൽ നിന്ന് രണ്ടരക്കോടി തട്ടാനുള്ള ശ്രമമായിരുന്നു ഹാഷിർ നടത്തിയത്.

തൃശ്ശൂർ : രണ്ടര കോടി തന്നില്ലെങ്കിൽ പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹാഷിർ ആണ് അറസ്റ്റിലായത്. പറവൂർ സ്ത്രീ പീഡന കേസിൽ പ്രതിയാക്കുമെന്ന് പ്രവാസി വ്യവസായിയെ  ഭീഷണിപ്പെടുത്തി ഇയാളിൽ നിന്ന് രണ്ടരക്കോടി തട്ടാനുള്ള ശ്രമമായിരുന്നു ഹാഷിർ നടത്തിയത്. യുട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുമെന്നായിരുന്നു ഭീഷണി. വീഡിയോ പ്രചരിപ്പിച്ചിക്കുകയും ചെയ്തിരുന്നു. ഹാഷിറിന്റെ കൂട്ടുപ്രതികളായ രണ്ടു പേരെ നേരത്തെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ മനുഷ്യാവകാശ പ്രവർത്തൻ ഉൾപ്പെടെ അഞ്ചു പേരെ നേരത്തെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

എറണാകുളം ജില്ലയിലെ പ്രമാദമായ പറവൂർ സ്ത്രീ പീഡനക്കേസിൽ പ്രതിയാക്കുമെന്ന് പറഞ്ഞായിരുന്നു തൃശൂർ സ്വദേശിയായ പ്രവാസി വ്യവസായിയെയാണ് ഭീഷണിപ്പെടുത്തിയത്. വ്യവസായിയുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ്, ആലുവയിലെ മനുഷ്യവകാശ പ്രവർത്തകനെ അറസ്റ്റ് ചെയ്തത്. യൂട്യൂബ് ചാനലിലൂടെ വിവരങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. പൊലീസിൽ പരാതി നൽകിയ ശേഷം വ്യവസായിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആറു പേരെ പിടികൂടി. പീഡനക്കേസിൽ ഇരയായ യുവതിയും വ്യവസായിയെ വിളിച്ചതായി പൊലീസിന് സൂചന ലഭിച്ചു. യുവതിയെ ഉടനെ ചോദ്യം ചെയ്തേക്കും.   

പത്തനംതിട്ട പീഡനക്കേസ്: ഇന്ന് അറസ്റ്റിലായവരിൽ 3 പേർ പ്രായപൂർത്തിയാകാത്തവർ; അന്വേഷണത്തിന് പ്രത്യേക സംഘം

 

 

 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു