ചവിട്ടുപടിയിലിരുന്ന് യാത്ര, ട്രെയിനിനും പ്ളാറ്റ്ഫോമിനുമിടയിൽ കാൽ കുടുങ്ങി; തൃശൂരിൽ 2 കുട്ടികൾക്ക് പരിക്ക്

Published : Jan 02, 2024, 08:56 AM ISTUpdated : Jan 02, 2024, 12:37 PM IST
ചവിട്ടുപടിയിലിരുന്ന് യാത്ര, ട്രെയിനിനും പ്ളാറ്റ്ഫോമിനുമിടയിൽ കാൽ കുടുങ്ങി; തൃശൂരിൽ 2 കുട്ടികൾക്ക് പരിക്ക്

Synopsis

കാലിന് സാരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തൃശൂർ : ട്രെയിനിനും പ്ളാറ്റ് ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്ക്. ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്.അമൃത എക്സ്പ്രസ് ഒല്ലൂര്‍ സ്റ്റേഷന്‍ വഴി കടന്നു പോകുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം. 

ചവിട്ടു പടിയില്‍ ഇരുന്ന് കാല്‍ താഴേക്ക് ഇട്ട് യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ഇതിനിടെ ട്രെയിന്‍ ഒല്ലൂര്‍ സ്റ്റേഷന്‍ വഴി കടന്നു പോകുന്നതിനിടെ ഇരുവരുടെയും കാലുകള്‍ പ്ളാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ ഇരുവരേയും ആദ്യം കൂര്‍ക്കഞ്ചേരി എലെെറ്റ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുഹൃത്തുക്കളായ 19 അംഗ സംഘം കോടെെക്കനാലില്‍ പോയി തിരികെ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഫര്‍ഹാന്‍ എടത്തല അല്‍ അമീന്‍ കോളേജിലേയും, ഷമീം ആലുവ യു.സി കോളേജിലേയും ഡിഗ്രി വിദ്യാര്‍ത്ഥികളാണ്. 

പരിശ്രമവും പ്രാർത്ഥനകളും വിഫലമായി, കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

 

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് 21 വയസിന് ശേഷവും സംരക്ഷണം,നോട്ടീസ് 

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് 21 വയസിന് ശേഷവും സംരക്ഷണത്തിന് മാർഗനിർദ്ദേശം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. കേന്ദ്രസർക്കാരിനാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. നിലവിലെ നിയമം അനുസരിച്ച് ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് 21 വയസു വരെ കുട്ടികൾ എന്ന പദവി നൽകാറുണ്ട്. എന്നാൽ ഇതിന് ശേഷം ഇവരുടെ സംരക്ഷണത്തിനടക്കം സാമ്പത്തികമായി ബുദ്ധിമുട്ടുള്ള മാതാപിതാക്കളുണ്ടെന്നും അതിനാൽ ഇവരുടെ ക്ഷേമം ഉറപ്പാക്കാൻ പ്രത്യേക പദ്ധതി വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചനാണ് നോട്ടീസ ്അയച്ചത്. മലയാളിയായ കെആർഎസ് മേനോനാണ് ഹർജിക്കാരൻ. ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ അഭീർ പുക്കാൻ, അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവർ ഹാജരായി. 


 

PREV
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ