
ഇടുക്കി: മൂന്നാറിൽ 12 വയസുകാരിയെ പെൺകുട്ടിയെ പീഡിപ്പിച്ച ഒളിവിൽ പോയ ജാർഖണ്ഡ് സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.അപകടനില തരണം ചെയ്ത പെൺകുട്ടിയെ ശിശുക്ഷേമ വകുപ്പ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മൂന്നുദിവസം മുന്പാണ് ജാർഖണ്ഡ് സ്വദേശിയായ 12 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്.
കുട്ടി ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പീഡനത്തിനിരയായി എന്ന് ഉറപ്പായി. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് അയൽവാസിയായ ജാർഖണ്ഡ് സ്വദേശിയായ യുവാവ് തൊട്ടടുത്ത വിജനമായ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി.
സംഭവം പുറത്തിറഞ്ഞതോടെ ഒളിവിൽ പോയ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.യുവാവ് തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ് ഇപ്പോൾ.രണ്ടുദിവസത്തിനുള്ളിൽ പിടികൂടാൻ ആകും എന്നാണ് പോലീസിൻറെ പ്രതീക്ഷ.പെൺകുട്ടിയെ മാതാപിതാക്കളുടെ സംരക്ഷണയിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam