
കൊച്ചി: വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ പ്രതി കൊച്ചിയിൽ പിടിയിൽ. തൃശ്ശൂർ സ്വദേശി മുകേഷ് മോഹനനെയാണ് പൊലീസ് പിടികൂടിയത്. വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി മുകേഷ് തട്ടിയത് ഒരു കോടി രൂപയാണെന്ന് പൊലീസ് പറഞ്ഞു.കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന മോസ്റ്റ്‌ലാൻഡ്‌സ്, ട്രാവൽ വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന്‍റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്നു മുകേഷ് മോഹനൻ.
അയർലന്‍റ്, ഓസ്ട്രേലിയ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലേക്ക് ജോലിക്കുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് വാദ്ഗാനം ചെയ്താണ് യുവതീ യുവാക്കളിൽ നിന്നും ഇയാൾ 2 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ തട്ടിയെടുത്തത്. പണം നൽകി ജോലിയും കാത്തിരുന്നിട്ടും ഒരു ഓഫറും വന്നില്ല, വർഷം രണ്ട് കഴിഞ്ഞിട്ടും വിസ ലഭിക്കാത്ത ആളുകൾ പരാതിയുമായി എത്തി. എന്നാൽ വാങ്ങിയെടുത്ത തുകയും തിരിച്ചു കൊടുക്കാൻ മുകേഷ് തയ്യാറായില്ല.
ഇതോടെയാണ് പണം നൽകിയവർക്ക് തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഇയാൾക്ക് തമിഴ്നാട്ടിലും ഓഫീസുണ്ടെന്നും ഇത്തരത്തിൽ നൂറിനു മുകളിൽ ആളുകളെ പറ്റിച്ച് കാശ് തട്ടിയെയുത്തതായും പൊലീസ് പറയുന്നു. വിവിധ സ്റ്റേഷനുകളിലായി ഏഴോളം കേസുകളാണ് മുകേഷിനെതിരെ നിലവിലുണ്ട്. പ്രതിയെ കളമശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam