തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

By Web TeamFirst Published May 7, 2019, 6:19 AM IST
Highlights

പെരുവനം കുട്ടൻ മാരാരുടെ മേളവും ആന എഴുന്നള്ളിപ്പും വെടിക്കെട്ടും കൊടിയേറ്റത്തിന്‍റെ ഭാഗമായി നടക്കും.

തൃശൂര്‍: തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും. രാവിലെ 11.15നും 11.45നും  ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് തിരുമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റം. കാനാട്ടുകര താഴത്തുപുരയ്ക്കൽ കുടുംബമാണ് രാജകാലം മുതല്‍ പൂരക്കൊടിമരത്തിന്‍റെ ആശാരി. 10 കോലും ആറ് വിരലുമാണ് തിരുവമ്പാടി കൊടിമരത്തിന്‍റെ ഉയരം. ഭൂമി പൂജ കഴി‍‌ഞ്ഞ് രാശി നോക്കി ലക്ഷണം പറ‍ഞ്ഞ ശേഷമാണ് കൊടി ഉയർത്തുക. മുകളിൽ നിന്ന് 13 വിരൽ താഴെയാണ് കൊടിക്കൂറ കെട്ടുന്നത്.

ഉച്ചയ്ക്ക് 12.05 നാണ് പാറമേക്കാവ് ക്ഷേത്രത്തിൽ കൊടിയേറ്റം. പറവട്ടാനിയിലെ ചെമ്പിൽ കുടുംബമാണ് കൊടിമരത്തിനുള്ള കവുങ്ങ് ഒരുക്കുന്നത്. 9 കോൽ ആണ് മരത്തിന്‍റെ ഉയരം. മാവില ആലില പർപ്പടകപ്പുല്ല് എന്നിവ കൊണ്ടാണ് കൊടിമരം അലങ്കരിക്കുക. പെരുവനം കുട്ടൻ മാരാരുടെ മേളവും ആന എഴുന്നള്ളിപ്പും വെടിക്കെട്ടും കൊടിയേറ്റത്തിന്‍റെ ഭാഗമായി നടക്കും.

click me!