സാധനങ്ങൾ വാങ്ങാൻ ഭർത്താവ് കടയിൽ പോയി, പട്ടാപ്പകൽ, സമയം 2.30; വാതിൽ തുറന്ന പ്രീജക്ക് നേരെ മുളകുപൊടി ആക്രമണം

Published : Jul 10, 2024, 09:54 PM IST
സാധനങ്ങൾ വാങ്ങാൻ ഭർത്താവ് കടയിൽ പോയി, പട്ടാപ്പകൽ, സമയം 2.30; വാതിൽ തുറന്ന പ്രീജക്ക് നേരെ മുളകുപൊടി ആക്രമണം

Synopsis

മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുൻവശം താമസിക്കുന്ന ആലഞ്ചേരി സുജിത്തിന്റെ വീട്ടിലാണ് നാടിനെ ഞെട്ടിച്ച കവർച്ച ശ്രമം നടന്നത്.

തൃശൂർ: പട്ടാപ്പകൽ വീട്ടിൽ കയറി മുളകുപൊടി എറിഞ്ഞുള്ള കവർച്ചാ ശ്രമത്തെ പരാജയപ്പെടുത്തി തൃശൂരിലെ വീട്ടമ്മ. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുൻവശം താമസിക്കുന്ന ആലഞ്ചേരി സുജിത്തിന്റെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. വീട്ടുസാധനങ്ങൾ വാങ്ങിക്കാനായി സുജിത്ത് പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാവ് ആക്രമണം നടത്തിയത്. വാതിൽ തുറന്ന ഉടനെ മോഷ്ടാവ് സുജിത്തിന്റെ ഭാര്യ പ്രീജയുടെ മുഖത്തേക്ക് മുളകുപൊടി വിതറി. ബഹളം വെച്ചതോടെ മോഷ്ടാവ് കടന്നുകളഞ്ഞു.

ഇന്ന് ഉച്ചക്ക് രണ്ടരക്ക് ആയിരുന്നു സംഭവം നടന്നത്. മുളകുപൊടി ആക്രമണത്തിന് പിന്നാലെ കുടുംബം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം തുടങ്ങിയെന്നും മോഷ്ടാവിനെ വൈകാതെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് വ്യക്തമാക്കി. 

നിറയെ അഞ്ഞൂറിൻ്റെ നോട്ടുകെട്ടുകൾ, ആരുടെയും കണ്ണിൽപ്പെടാതെ ട്രെയിനിൽ കൊണ്ടുപോകാൻ ശ്രമം; പക്ഷേ പണിപാളി, പിടിവീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്