റെയിൽവേ പൊലീസിന്റെ പ്രത്യേകസംഘം കാസ‍ർകോടിനും കണ്ണൂരിനും ഇടയിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഉമ്മ‍ർ പിടിയിലായത്

കണ്ണൂർ: കണ്ണൂ‍രിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി. മഞ്ചേശ്വരം സ്വദേശി ഉമ്മ‍ർ ഫറൂക്കിന്റെ പക്കൽ നിന്നുമാണ് പണം പിടികൂടിയത്. മംഗലാപുരം കോയമ്പത്തൂ‍ർ എക്സ് പ്രസ് ട്രെയിനിലായിരുന്നു ഇയാൾ പണം കടത്താൻ ശ്രമിച്ചത്. റെയിൽവേ പൊലീസിന്റെ പ്രത്യേകസംഘം കാസ‍ർകോടിനും കണ്ണൂരിനും ഇടയിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഉമ്മ‍ർ പിടിയിലായത്. 3549600 രൂപയാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് റെയിൽവേ പൊലീസ് അധികൃതർ അറിയിച്ചു.

ഗ്യാസ് മസ്റ്ററിങിൽ പ്രതിപക്ഷ നേതാവിന്‍റെ കത്ത് പങ്കുവച്ച് കേന്ദ്രമന്ത്രിയുടെ ഉറപ്പ്; 'ബുദ്ധിമുട്ടുണ്ടാക്കില്ല'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം