ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണോ? ടിക്കറ്റുകള്‍ ഓണ്‍ലൈനിലും

By Web TeamFirst Published Sep 4, 2019, 9:43 PM IST
Highlights

സംസ്ഥാനത്താകെയുള്ള 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ 25 എണ്ണത്തിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പിലാക്കുക. തിരുവനന്തപുരം വനശ്രീ ഇക്കോ ഷോപ്പ് സംസ്ഥാനത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ഇക്കോ ഷോപ്പാകും

ഇടുക്കി: സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലും. തടിയൊഴികെയുള്ള വന ഉല്‍പന്നങ്ങളും ഓണ്‍ലൈന്‍ വനശ്രീ ഇക്കോഷോപ്പുകളിലൂടെ ലോകത്താകമാനം ലഭ്യമാകുന്ന സംവിധാനമാണ് സർക്കാർ ഒരുക്കുന്നത്.

ഇതിനായുള്ള  മൊബൈല്‍ ആപ്പിന്റെ പ്രകാശനവും പദ്ധതിയുടെ ഉദ്ഘാടനവും വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു നാളെ രാവിലെ 11ന് അദ്ദേഹത്തിന്റെ ചേമ്പറില്‍ നിര്‍വഹിക്കും.  വനം വകുപ്പിന്റെ ഒദ്യോഗിക വെബ്സൈറ്റായ http://www.forest.kerala.gov.in, ഇക്കോ ടൂറിസം വെബ്സൈറ്റായ httpS://keralaforestecotourism.com എന്നിവ ഉപയോഗിച്ചും കേരള ഫോറസ്റ്റ് ഇക്കോ ടൂറിസം എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും ഉല്‍പന്നങ്ങള്‍ വാങ്ങുവാനും സാധിക്കും.  

സംസ്ഥാനത്താകെയുള്ള 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ 25 എണ്ണത്തിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പിലാക്കുക. തിരുവനന്തപുരം വനശ്രീ ഇക്കോ ഷോപ്പ് സംസ്ഥാനത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ഇക്കോ ഷോപ്പാകും. ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വനശ്രീ യൂണിറ്റുകളിലും ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കും. 
 

click me!