പുല്‍പ്പള്ളി താന്നിത്തെരുവിലും കടുവയെത്തി; തൊഴുത്തിന് സമീപം കെട്ടിയ പശുക്കിടാവിനെ കടിച്ചുകൊന്നു

Published : Feb 01, 2024, 07:54 AM IST
 പുല്‍പ്പള്ളി താന്നിത്തെരുവിലും കടുവയെത്തി; തൊഴുത്തിന് സമീപം കെട്ടിയ പശുക്കിടാവിനെ കടിച്ചുകൊന്നു

Synopsis

വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് തൊഴുത്തിന്റെ പിറകില്‍ കെട്ടിയ കിടാവിനെ കടുവ ആക്രമിച്ചത്.

സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി താന്നിത്തെരുവിലും കടുവയെത്തിയെന്ന് നാട്ടുകാർ. വളര്‍ത്തുമൃഗത്തെ ആക്രമിച്ചു കൊലപ്പെടുത്തി. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ കടിച്ചുകൊന്നത്. 

വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് തൊഴുത്തിന്റെ പിറകില്‍ കെട്ടിയ കിടാവിനെ കടുവ ആക്രമിച്ചത്. പശുക്കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ലൈറ്റ് തെളിച്ച് ഒച്ച വെച്ചതിനെ തുടര്‍ന്നാണ് കടുവ പിന്‍മാറിയത്. കിടാവിനെ ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നു. താന്നിത്തെരുവ് മേഖലയില്‍ കടുവ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം