
മൂന്നാർ: ലക്കാട് എസ്റ്റേറ്റിൽ വിണ്ടും പുലി അക്രമണത്തിൽ രണ്ട് കന്നുകാലികൾ കൊല്ലപ്പെട്ടു. ലക്കാട് സ്വദേശികളായ രവിയുടെയും ഇയാളുടെ സഹോദരനായ കണ്ണന്‍റെയും എഴും എട്ടും മാസം ഗർഭിണികളായ കന്നുകാലികളെയാണ് പുലി അക്രമിച്ച് കൊന്നത്. ഉപജീവന മാർഗ്ഗമായ കന്നുകാലികളെ കെന്നുടുക്കുന്ന പുലികളെ പിടികൂടാത്തതിൽ തോട്ടം മേഖലയിൽ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ തൊഴിലാളികളുടെ ഉപജിവന മാർഗ്ഗമായ ഇരുപതിലധികം കന്നുകാലികളെയാണ് ലക്കാട് എസ്റ്റേറ്റിൽ പുലി കൊന്നൊടുക്കിയത്.
കഴിഞ്ഞ പത്ത് ദിവസത്തിന് മുൻപാണ് ദേവികുളം ലോവർ ഡിവിഷനിൽ വായ്പയെടുത്ത് പശുവിനെ വാങ്ങി ഉപജിവന മാർഗ്ഗം നടത്തിപ്പോന്ന ആസൈതബി മല്ലിക കുടുംബത്തിന്റെ പശുവിനെ പുലി അക്രമിച്ചു കൊന്നതും തുടർന്ന് തോട്ടം തൊഴിലാളികൾ ജോലി ചെയ്യവെ രണ്ട് പുലികളെ കണ്ട് സ്ത്രീ തൊഴിലാളികളടക്കം ഭയന്ന് ഓടിയ സംഭവങ്ങളും ഉണ്ടായിട്ടും പുലിയെ പിടികുടാൻ വനപാലകർ കാട്ടുന്ന നിസംഗതക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
കന്നുകാലികളെ പുലി ആക്രമിച്ച കൊന്ന സംഭവ സ്ഥലത്ത് വനപാലകർ എത്തി കാമറകൾ സ്ഥാപിച്ചു. പുലിയെ കുട് വച്ച് പിടികുടാനുള്ള എല്ലാ നടപടിയും സ്വകരിക്കുമെന്നും സംഭവം ഉന്നത ഉദ്യോഗസ്ത്ഥരെ അറിയുക്കുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ തൊഴിലാളികളുടെ ഉപജിവനമാർഗ്ഗമായ ഇരുപതിലധികം കന്നുകാലികളെയാണ് ലക്കാട് എസ്റ്റേറ്റിൽ മാത്രം പുലി കെന്നുടുക്കിയത്. മുന്നാറിലെ ബാക്കി തോട്ടം മേഖലയിൽ എഴുപതിലധികം കന്നുകാലികളുമാണ് പുലിയുടെ അക്രമണത്തിൽ കൊലപ്പെട്ടത്. വരും ദിവസങ്ങളിൽ പുലിയെ കുട് വച്ച് പിടികുടാൻ അധികൃതർ തയ്യറായിലെങ്കിൽ തോട്ടം തൊഴിലാളികൾക്കിടയിൽ വലിയ പ്രതിഷേധം തന്നെ ഉയർന്ന് വരും.
കെട്ടിയിട്ട കയർ അഴിഞ്ഞ് ഓടുന്നതിനിടെ പശു കിണറ്റിൽ വീണു; നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി
അതേസമയം ആലുവയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കുട്ടമശ്ശേരിയിൽ കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി എന്നതാണ്. കോതേലിപ്പറമ്പ് തങ്കപ്പൻ എന്നയാളുടെ പശുവാണ് ഞായറാഴ്ച രാത്രി കിണറ്റിൽ വീണത്. കെട്ടിയിട്ട കയർ അഴിഞ്ഞ് ഓടുന്നതിനിടെയാണ് പശു കിണറ്റിൽ വീണത്. നാട്ടുകാരും ഫയർഫോഴ്സും ഏറെ നേരം പരിശ്രമിച്ചാണ് പശുവിനെ രക്ഷിച്ചത്.