
ഹരിപ്പാട്: അനധികൃതമായി സൂക്ഷിച്ച 900 കിലോ റേഷനരി പിടികൂടി. കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ എൻ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ കരുവാറ്റ കന്നുകാലി പാലം എസ് എൻ കടവിന് സമീപം കറീത്തറയിൽ മുജീബിന്റെ വീടിനോട് ചേർന്ന ഷെഡ്ഡിൽ നിന്ന് പ്ലാസ്റ്റിക് ചാക്കുകളിലാക്കി സൂക്ഷിച്ച പുഴുക്കലരി 576 കിലോഗ്രാം, പച്ചരി 50 , കുത്തരി 157, ഗോതമ്പ് 117 കിലോഗ്രാം എന്നിവയാണ് പിടികൂടിയത്.
പിടികൂടി/ സാധനങ്ങൾ ഹരിപ്പാട് എൻ എഫ് എസ് എ ഗോഡൗണിലേക്ക് മാറ്റിയതായും ജില്ലാ കളക്ടർക്ക് നാളെ റിപ്പോർട്ട് കൈമാറുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. എ എ വൈ, ബിപിഎൽ കുടുംബങ്ങൾക്ക് സർക്കാർ സൗജന്യമായി നൽകുന്ന റേഷൻ സാധനങ്ങൾ ഉപഭോക്താക്കൾ മുട്ടയും മറ്റു സാധനങ്ങളും പകരം നൽകി ശേഖരിച്ചു വിൽക്കുന്ന വൻ സംഘങ്ങൾ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ സജീവമാണ്.
കഴിഞ്ഞദിവസം തൃക്കുന്നപ്പുഴ ആറാട്ടുപുഴ തീരപ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ റേഷൻ സാധനങ്ങൾ വീടുകളിൽ നിന്നും വാങ്ങാനെത്തിയ ഇടനിലക്കാരന്റെ വാഹനം അടക്കം പിടികൂടിയിരുന്നു. റെയ്ഡിന് റേഷനിങ് ഇൻസ്പെക്ടർമാരായ എൻ. ബൈജു, അനിൽകുമാർ, എം. എസ് ബിജേഷ് കുമാർ, രാജേഷ്, ആശ എന്നിവരും പങ്കെടുത്തു.റേഷൻ സാധനങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ പറ്റിയുള്ള വിവരങ്ങൾ 9188527352,0479 2412751എന്ന നമ്പറിൽ അറിയിക്കുക.
Read more: കെട്ടിയിട്ട കയർ അഴിഞ്ഞ് ഓടുന്നതിനിടെ പശു കിണറ്റിൽ വീണു; നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി
ഇടുക്കി: തുടര്‍ച്ചയായ കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയിരിക്കുയാണ് ഇടുക്കി ഉപ്പുതറക്കടുത്ത് കോതപാറയിലെ കർഷകർ. നിരവധി പേരുടെ കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. കാട്ടിലേക്ക് കയറാതെ വനാതിർത്തിയിൽ ആന നിൽക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇടുക്കി വന്യജീവി സങ്കേതോട് അതിർത്തി പങ്കിടുന്ന മേഖലയാണ് ഉപ്പുതറ പഞ്ചായത്തിലെ കോതപാറ. ഇവിടെയാണ് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കാട്ടാന ആക്രമണം രൂക്ഷമായിരിക്കുന്നത്. രാത്രി കാലങ്ങളിൽ കൃഷിയിടത്തിലെത്തുന്ന കാട്ടാനക്കൂട്ടം വാഴ, ഏലം തുടങ്ങിയ കൃഷികളെല്ലാം നശിപ്പിക്കുകയാണ്.
Read more: 'നിലക്കടല വിളഞ്ഞത് നൂറുമേനി' ബാലുശേരിയിൽ വനിതാ കൂട്ടായ്മയുടെ ആവേശ വിളവെടുപ്പ്
രാത്രിയിൽ പേടിച്ചിട്ട് നാട്ടുകാര്‍ക്ക് പുറത്തിറങ്ങാനും കഴിയുന്നില്ല. വന്യജീവികൾ കടക്കാതിരിക്കാൻ സ്ഥാപിച്ച് വൈദ്യുത വേലി തകർന്ന് കിടക്കുന്ന ഭാഗത്തൂടെയാണ് കാട്ടാനകളെത്തുന്നത്. കൃഷിയിടത്തിലെത്തുന്ന കാട്ടാനകൾ പകൽ കോതപാറമേട്ടിൽ തമ്പടിക്കുകയാണിപ്പോൾ. മൂന്നെണ്ണമാണ് ഈ കൂട്ടത്തിലുള്ളത്. ആനകളെ തുരത്താൻ നടപടികളുണ്ടായില്ലെങ്കിൽ വനംവകുപ്പ് ഓഫീസ് ഉപരോധമടക്കമുള്ള സമരം നടത്താനാണ് കർഷകരുടെ തീരുമാനം.