പുലി ആക്രമണം: 5 വയസ്സുകാരനെ കഴുത്തിൽ കടിച്ച്, കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു, തലയിലും കഴുത്തിലും പരിക്ക്

Published : Jun 23, 2023, 10:51 AM ISTUpdated : Jul 07, 2023, 08:00 PM IST
പുലി ആക്രമണം:  5 വയസ്സുകാരനെ കഴുത്തിൽ കടിച്ച്, കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു, തലയിലും കഴുത്തിലും പരിക്ക്

Synopsis

കഴുത്തിലും തലയിലും പരിക്കേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 

തമിഴ്നാട്: തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ച് വയസ്സുകാരന് നേരേ പുലിയുടെ ആക്രമണം. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ  വച്ചാണ് കൌശിക് എന്ന ബാലനെ പുലി ആക്രമിച്ചത്. കൗശിക്കിന്റെ കഴുത്തിൽ കടിച്ച പുലി, അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. സുരക്ഷാ ജീവനക്കാർ അലാറം മുഴക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് മറഞ്ഞു. കഴുത്തിലും തലയിലും പരിക്കേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുൻപും തിരുപ്പതിയില്‍ തീർത്ഥാടകർക്ക് നേരേ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

 

 

PREV
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്