രുദ്രക്ക് കൂട്ടായി ഡബ്ലിയുവൈഎസ് 09ാമൻ, ഇനി പൂത്തൂരിൽ; പല്ല് കൊഴിഞ്ഞു, കൈക്കും പരിക്ക്, ചികിത്സ നൽകും

Published : Jan 29, 2024, 11:25 AM IST
രുദ്രക്ക് കൂട്ടായി ഡബ്ലിയുവൈഎസ് 09ാമൻ, ഇനി പൂത്തൂരിൽ; പല്ല് കൊഴിഞ്ഞു, കൈക്കും പരിക്ക്, ചികിത്സ നൽകും

Synopsis

പുത്തൂർ സുവോളജിക്കൽ പാർക്കിലാകും ശിഷ്ടകാലം. ശനിയാഴ്ച ചൂരിമലയിലെ കെണിയിൽ വീണ കടുവയെ മാറ്റാൻ ഇന്നലെയാണ് ഉത്തരവിറങ്ങിയത്.

വയനാട്: സുൽത്താൻ ബത്തേരി കൊളഗപ്പാറ ചൂരിമലയിൽ നിന്നും പിടികൂടിയ കടുവയെ വനംവകുപ്പ് തൃശ്ശൂരിലേക്ക് മാറ്റി. പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് സൌത്ത് വയനാട് ഒമ്പതാമന് പുരനധിവാസം ഒരുക്കിയിരിക്കുന്നത്. രുദ്രയ്ക്ക് കൂട്ടായിട്ടാണ് WYS ഒമ്പതാമനെ  തൃശൂരിലേക്ക് മാറ്റി, ശിഷ്ടം പാർക്കിൽ ചെലവഴിക്കാം. കടുവയ്ക്ക് കൈക്ക് പരിക്കുണ്ട്. അതുപോലെ ഒരു പല്ല് കൊഴിഞ്ഞുപോയിട്ടുണ്ട്. മതിയായ ചികിത്സയ്ക്ക് ക്രമീകരണം ഒരുക്കിയതായി അധികൃതർ അറിയിച്ചു. 

മൂടക്കൊല്ലിയിൽ നിന്ന് പിടിച്ച ആളെക്കൊല്ലി കടുവയ്ക്ക് പിന്നാലെയാണ് WYS ഒമ്പതാമനും തൃശ്ശൂരിൽ എത്തുന്നത്. പുത്തൂർ സുവോളജിക്കൽ
പാർക്കിലാകും ശിഷ്ടകാലം. ശനിയാഴ്ച ചൂരിമലയിലെ കെണിയിൽ വീണ കടുവയെ മാറ്റാൻ ഇന്നലെയാണ് ഉത്തരവിറങ്ങിയത്. ബത്തേരി കുപ്പാടിയിലെ സ്ഥലപരിമിതിയാണ് കാരണം.  രാത്രി വൈകിയാണ് കടുവയുമായുള്ള വാഹനവ്യൂഹം തൃശ്ശൂരിലേക്ക് പുറപ്പെട്ടത്. മറ്റൊരു കടുവയോട് തല്ലുകൂടി തോറ്റവനാണ് WYS ഒമ്പതാമൻ. പ്രായം പത്തിനും പതിനൊന്നിനും ഇടയിൽ. പതിവായി സിസി, കൊളഗപ്പാറ മേഖലയിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ പിടിച്ചതോടെയാണ് വനംവകുപ്പ് കെണിവച്ചതും കടുവയെ കൂട്ടിലാക്കിയതും. 

WYS 09 ൻ്റെ ശിഷ്ടകാലം തൃശ്ശൂരിൽ


 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്