ഭീതി; ജനവാസമേഖലയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടതായി നാട്ടുകാർ, വനം വകുപ്പ് തെരച്ചിൽ തുടങ്ങി

By Web TeamFirst Published Jan 16, 2023, 10:34 PM IST
Highlights

രണ്ട് കുഞ്ഞുങ്ങളെയാണ് കണ്ടത്.  വഴിയാത്രക്കാരാണ് പുലി കുഞ്ഞുങ്ങളെ കണ്ടത്. വനം വകുപ്പ് തെരച്ചിൽ തുടങ്ങി.

പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയിൽ ഒരു പുലിയെയും പുലിക്കുഞ്ഞുങ്ങളെയും കണ്ടതായി നാട്ടുകാരുടെ പരാതി. രണ്ട് കുഞ്ഞുങ്ങളെയാണ് കണ്ടത്.  വഴിയാത്രക്കാരാണ് പുലി കുഞ്ഞുങ്ങളെ കണ്ടത്. വനം വകുപ്പ് തെരച്ചിൽ തുടങ്ങി. അതേസമയം, പുതുശ്ശേരിയിൽ കർഷകന്‍റെ ജീവനെടുത്തത് കണ്ണൂർ ഇരിട്ടിയിലെ കടുവയാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ദിവസങ്ങളോളം  ഇരിട്ടിയിലെ ജനവാസ മേഖലകളെ ഭീതിയിലാഴ്‌ത്തിയ കടുവയാണ്‌ വയനാട്ടിലെത്തിയതെന്നാണ്‌ വിലയിരുത്തൽ.

കടുവയുടെ കാൽപ്പാട് പരിശോധനയിൽ വനം വകുപ്പിന് ഇതിന്‍റെ സൂചനകൾ ലഭിച്ചു. ആറളം ഫാമിലും പരിസരങ്ങളിലും ഈ കടുവയുടെ സാധിധ്യമുണ്ടായിരുന്നതായാണ് നിഗമനം. കണ്ണൂർ ജില്ലയോട്‌ ചേർന്നുള്ള വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലെ വെൺമണി മുതൽ പടിഞ്ഞാറത്തറയിലെ കുപ്പാടിത്തറവരെയും ഈ കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം ഓദ്യോഗികമായി  സ്ഥിരീകരിക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിട്ടുള്ളത്. 
 

click me!