
പാലക്കാട്: മണ്ണാര്‍ക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി. ആനമൂളിയിൽ വളർത്തുനായയെ പുലി ആക്രമിച്ചു. കോയമ്പത്തൂർ പികെ പുതൂരിൽ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്ന മറ്റൊരു പുള്ളിപ്പുലിയെ രണ്ട് ദിവസം കഴിഞ്ഞിട്ടും പുറത്തെത്തിക്കാനായില്ല. മണ്ണാര്‍ക്കാട് ആനമൂളി നേർച്ചപാറ കോളനിയിലെ നിസാമിന്റെ നായയെയാണ് കഴിഞ്ഞ ദിവസം പുലി കടിച്ച് കൊണ്ടുപോയത്. നായയെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞു.
കേരള അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ അകലയുള്ള പി.കെ പുതൂരിലെ സാനിറ്ററി ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിനകത്താണ് പുലിയുള്ളത്. രണ്ട് ദിവസം മുമ്പാണ് പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടത്. വനം വകുപ്പ് സ്ഥാപിച്ച സിസിടിവിയിലും കെട്ടിടത്തിനകത്ത് പുലി നടക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞു. പുലിയെ പിടികുടാനായി തമിഴ്നാട് വനം വകുപ്പ് കൂട് സ്ഥാപിച്ചു.
കടയിൽ നിന്ന് വാങ്ങിയ ദോശമാവിൽ നിന്ന് സീരിയൽ താരത്തിന് കിട്ടിയത് സ്വർണ്ണം
കൊച്ചി: കടയിൽ നിന്ന് വാങ്ങിയ ദോശമാവിൽ നിന്ന് സീരിയൽ താരത്തിന് കിട്ടിയത് സ്വർണ്ണം (Gold). സീരിയൽ താരം (Seriel Actress) സൂര്യതാരയ്ക്കാണ് മാവിൽ നിന്ന് സ്വർണ്ണ മൂക്കുത്തി കിട്ടിയത്. കാക്കനാടാണ് സൂര്യതാര താമസിക്കുന്നത്. ഏരൂരിലെ ഒരു കടയിൽ നിന്ന് തിങ്കളാഴ്ചയാണ് സൂര്യ ദോശമാവ് വാങ്ങിയത്.
പിറ്റേന്ന് ദോശയുണ്ടാക്കി കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളിൽ നിന്ന് മൂക്കുത്തി കിട്ടിയത്. തുപ്പൂണിത്തുറയിൽ നിന്ന് ഉണ്ടാക്കുന്നതാണ് മാവ്. ദോശ ഉണ്ടാക്കുമ്പോൾ മൂക്കുത്തി കണ്ടിരുന്നില്ല, എന്നാൽ കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളിൽ മൂക്കുത്തിയുടെ തിളക്കം ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ച് സ്വർണ്ണമാണെന്ന് ഉറപ്പുവരുത്തി. മാവ് പാക്ക് ചെയ്തപ്പോൾ മൂക്കുത്തി അബദ്ധത്തിൽ ഊരിവീണതാകാമെന്നാണ് അനുമാനം. കുട്ടികളോ മറ്റോ കഴിച്ചിരുന്നെങ്കിൽ മൂക്കുത്തി വയറ്റിലായേനെ എന്ന ആശങ്ക താരത്തിന്റെ അമ്മ പങ്കുവച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam