'പുന്നപ്രയില്‍ ജനവാസ മേഖലയിൽ പുലിയെ കണ്ടു'; മൊബൈൽ ദൃശ്യങ്ങളുമായി നാട്ടുകാർ, കണ്ടത് കാട്ടുപൂച്ചയെ

Published : Jun 06, 2024, 09:44 AM ISTUpdated : Jun 06, 2024, 10:05 AM IST
'പുന്നപ്രയില്‍ ജനവാസ മേഖലയിൽ പുലിയെ കണ്ടു'; മൊബൈൽ  ദൃശ്യങ്ങളുമായി നാട്ടുകാർ, കണ്ടത് കാട്ടുപൂച്ചയെ

Synopsis

 തൊട്ടടുത്ത തോടിന് കുറുകെയുള്ള പാലത്തിൽക്കൂടി കടന്നു പോയ പലിയെ പിന്നീട് കണ്ടില്ലെന്നുമാണ് ഇവർ പറയുന്നത്.

അമ്പലപ്പുഴ:പുന്നപ്ര പറവൂർ ഭാഗത്ത് കാട്ടു പൂച്ചയെ കണ്ട് പുലിയാണെന്ന് തെറ്റിദ്ധരിച്ചതു നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. . പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് കോന്നാത്ത് താജുദീന്റെ വീടിന്റെ പരിസരത്താണ് കഴിഞ്ഞ രാത്രിയിൽ എട്ടരയോടെ പുലിയെ കണ്ടെന്ന് വീട്ടുകാർ പറഞ്ഞത്. ഇദ്ദേഹവും കുടുംബാംഗങ്ങളും വീടിന് വെളിയിൽ നിൽക്കുമ്പോൾ പുലി നടന്നു പോകുന്നത് കണ്ടുവെന്നായിരുന്നു ഇവർ പറഞ്ഞത്

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു. തൊട്ടടുത്ത തോടിന് കുറുകെയുള്ള പാലത്തിൽക്കൂടി കടന്നു പോയ പുലിയെ പിന്നീട് കണ്ടില്ലെന്നും  ഇവർ പറഞ്ഞു. നാടിനെ ഏറെ നേരം ഭീതിയിലാക്കിയെങ്കിലും കണ്ടത് കാട്ടുപൂച്ചയെ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

അടഞ്ഞുകിടന്ന വീട് തുറന്നപ്പോള്‍ കണ്ടത് പുള്ളിപ്പുലിയെ; ഉടനെ ഇറങ്ങിയോടി വനം വകുപ്പിനെ വിളിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു
പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി