മൂന്ന് കൂട്ടിലും കുടുങ്ങിയില്ല, ഒന്നരമാസമായി പനവല്ലിയെ വിറപ്പിച്ച കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ് 

Published : Sep 24, 2023, 06:54 PM IST
മൂന്ന് കൂട്ടിലും കുടുങ്ങിയില്ല, ഒന്നരമാസമായി പനവല്ലിയെ വിറപ്പിച്ച കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ് 

Synopsis

കടുവയെ മയക്കുവെടിവച്ച് പിടികൂടി ഉൾക്കാട്ടിൽ  തുറന്നുവിടാനാണ് മുഖ്യവനപാലകൻ ഉത്തരവിട്ടത്.  (വാ‍ര്‍ത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം)

കൽപ്പറ്റ : ഒന്നരമാസമായി വയനാട് പനവല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയെ മയക്കു വെടിവയ്ക്കാൻ ഉത്തരവ്. മുഖ്യ വനപാലകനാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മൂന്ന് കൂടുവച്ച് കെണി ഒരുക്കിയിട്ടും കടുവ കുടുങ്ങിയിരുന്നില്ല. എന്നാൽ, ജനവാസ മേഖലയിൽ കടുവ അടിക്കടി എത്തുകയും ചെയ്തു. ഈ സാഹചര്യം കണക്കിലെടുത്താണ് കടുവയെ മയക്കുവെടിവച്ച് പിടികൂടി ഉൾക്കാട്ടിൽ  തുറന്നുവിടാൻ മുഖ്യവനപാലകൻ ഉത്തരവിട്ടത്. 

കഴിഞ്ഞ കുറെ ദിവസമായി, വനംവകുപ്പിന്റെ ആർആർടി പനവല്ലിയിൽ ക്യാമ്പ് ചെയ്ത് കടുവയെ കാടുകയറ്റാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. നാട്ടുകാരാകട്ടെ കടുവ മയക്കുവെടി വയ്ക്കണം എന്ന നിലപാട് കൂടി എടുത്തതോടെയാണ് ചീഫ് വൈൽഡ് ലൈഫ് വാഡൻ ഉത്തരവിട്ടത്. നാളെ രാവിലെ മുതൽ മയക്കുവെടി വയ്ക്കാനുളള ക്രമീകരണത്തലേക്ക് വനംവകുപ്പ് പോകും. നോർത്ത് വയനാട് ഡിഎഫ്ഒയ്ക്കാണ് ദൌത്യത്തിന്റെ പൂർണ ചുമതല. 

(വാ‍ര്‍ത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം)

 

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം