
കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടിപ്പർ ലോറികൾ കൂട്ടിയിടിച്ച് അപകടം. ലോറിയിലെ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തമിഴ്നാട്ടിൽ നിന്നും ആറ്റിങ്ങലേയ്ക്ക് റോഡ് പണിക്കായുള്ള മെറ്റൽ കയറ്റിവന്ന ടോറസ് ലോറികൾ ആണ് ഒന്നിനു പിറകേ മറ്റൊന്നായി കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ആണ് സംഭവം.
കാറിൽ തട്ടി വീണ സ്കൂട്ടർ യാത്രക്കരനെ രക്ഷപ്പെടുത്താൻ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നിലേക്ക് പുറകിൽ നിന്നും വന്ന മറ്റൊരു ലോറി പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ തകർന്നു. ലോറിയിൽ കുരുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘം എത്തിയാണ് പുറത്തെടുത്തത്. ഡ്രൈവർ തമിഴ്നാട് വള്ളിയൂർ സ്വദേശി ആനന്ദ് (33) നെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ദേശീയപാത നിർമ്മാണത്തിനുള്ള ചല്ലിയും മണലും തമിഴ്നാട്ടിൽ നിന്നാണ് എത്തിക്കുന്നത്. ഈ ലോറികളാണ് അപകടത്തിൽപ്പെട്ടത്.
Read More : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ കൈയ്യിൽ വലിയ പൊതിയുമായി യുവാവ്, പരിശോധന കണ്ട് പരുങ്ങി, 3.18 കിലോ കഞ്ചാവ് !
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam