തിരൂരിലെ മധ്യവയസ്കന്റെ മരണം കൊലപാതകം: ഹംസയെ പ്രതി ആബിദ് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Published : Jun 30, 2024, 06:14 PM IST
തിരൂരിലെ മധ്യവയസ്കന്റെ മരണം കൊലപാതകം: ഹംസയെ പ്രതി ആബിദ് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Synopsis

ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസയെ തിരൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

മലപ്പുറം: മലപ്പുറം തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് താനൂർ സ്വദേശി ആബിദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ പ്രതി ആബിദ് ഹംസയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസയെ തിരൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയാണെങ്കിലും വർഷങ്ങളായി തിരൂരിൽ താമസിച്ചു വരികയായിരുന്നു ഹംസ.  പ്രതിയായ ആബിദും ഹംസയും തമ്മിൽ വെള്ളിയാഴ്ച രാത്രി തിരൂർ ടൗണിൽ വെച്ച് വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ ആബിദ് ഹംസയെ മർദിച്ചു. മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന്‌ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പോലീസിന് ഈ കാര്യം വ്യക്തമായി. ഇതേ തുടർന്നാണ് പോലീസ് ആബിദിനെ പിടികൂടിയത്. 

PREV
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്