കൊച്ചിയിൽ മോട്ടറുപയോഗിച്ച് തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി ഫ്ളാറ്റ്, പിഴയിട്ട് നഗരസഭ

Published : Jul 28, 2024, 02:59 PM IST
കൊച്ചിയിൽ മോട്ടറുപയോഗിച്ച് തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി ഫ്ളാറ്റ്, പിഴയിട്ട് നഗരസഭ

Synopsis

രഹസ്യ വിവരം അനുസരിച്ച് കഴിഞ്ഞ ദിവസം ഇവിടെ പരിശോധന നടത്തിയ നഗരസഭാ ആരോഗ്യ വിഭാഗം വലിയ മോട്ടർ ഉപയോഗിച്ച് തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നത് കണ്ടെത്തിയിരുന്നു.

മരട്: കൊച്ചി മരടില്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സ്വകാര്യ ഫ്ളാറ്റിന് പിഴ ചുമത്തി നഗരസഭ. കുണ്ടന്നൂര്‍ ജംഗ്ഷനടുത്തുളള ഗ്രാന്‍ഡ് മെഡോസ് എന്ന ഫ്ളാറ്റിനാണ് നഗരസഭ ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതായി നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. രഹസ്യ വിവരം അനുസരിച്ച് കഴിഞ്ഞ ദിവസം ഇവിടെ പരിശോധന നടത്തിയ നഗരസഭാ ആരോഗ്യ വിഭാഗം വലിയ മോട്ടർ ഉപയോഗിച്ച് തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നത് കണ്ടെത്തിയിരുന്നു.

ഈ മോട്ടോർ അടക്കമുള്ള നഗരസഭ പിടിച്ചെടുത്തു. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതിന് പിന്നാലെയാണ് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന മാലിന്യം തള്ളലിനെതിരെ നഗരസഭ നടപടിയെടുക്കാൻ ആരംഭിച്ചത്.  നേരത്തെ തിരുവനന്തപുരം നഗരത്തിൽ മാലിന്യം വലിച്ചെറിയുന്ന സംഭവങ്ങൾ നഗരസഭ കണ്ടെത്തി നടപടിയെടുത്തിരുന്നു. ആമയിഴഞ്ചാൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതിനെ തുടർന്ന് തമ്പാനൂരിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ്ണ മഹൽ നഗര സഭ പൂട്ടിച്ചിരുന്നു.

ഇതിന് പിന്നാലെ നഗരത്തിൽ വിവിധയിടങ്ങളിൽ മാലിന്യം വലിച്ചെറിയാൻ നടത്തിയ ശ്രമങ്ങൾ തിരുവനന്തപുരം നഗരസഭ സ്പെഷ്യൽ നൈറ്റ്‌ സ്‌ക്വാഡിന്‍റെ  ഇടപെടലിൽ കണ്ടെത്തി തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ കേസുകൾ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആകെ 10 കേസുകളാണ് എടുത്തിട്ടുള്ളത്. ഫോർട്ട്, പൂന്തുറ, തമ്പാനൂർ പൊലീസ് സ്റ്റേഷനുകളിൽ ഒന്ന് വീതവും, വഞ്ചിയൂർ സ്റ്റേഷനിൽ അഞ്ചും, കന്റോൺമെന്റ് സ്റ്റേഷനിൽ രണ്ടും കേസുകൾ എടുത്തിട്ടുണ്ട്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്