മലപ്പുറത്ത് രാത്രിയുടെ മറവിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ; പരാതിയുമായി നാട്ടുകാര്‍

Published : Sep 10, 2026, 09:15 PM IST
toilet waste

Synopsis

മലപ്പുറം കുഴിമണ്ണ എക്കാപറമ്പിലാണ് സംഭവം. റോഡരികിലെ കലുങ്കിലേക്ക് തള്ളിയ കക്കൂസ് മാലിന്യം താഴ്ന്ന പ്രദേശങ്ങളിലെ വീട്ടുപറമ്പുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഒഴുകിയെത്തി. ഒരാഴ്ച്ചക്കിടെ രണ്ടാം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്.

മലപ്പുറം: മലപ്പുറം കുഴിമണ്ണയില്‍ രാത്രിയുടെ മറവിൽ ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ. മലപ്പുറം കുഴിമണ്ണ എക്കാപറമ്പിലാണ് സംഭവം. ഒരാഴ്ച്ചക്കിടെ രണ്ടാം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്.

അരീക്കോട്-കൊണ്ടോട്ടി സംസ്ഥാന പാതയോരത്തെ കുഴിമണ്ണ എക്കാപറമ്പ് താമിളിയിലാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധരുടെ ക്രൂരത. റോഡരികിലെ കലുങ്കിലേക്ക് തള്ളിയ കക്കൂസ് മാലിന്യം താഴ്ന്ന പ്രദേശങ്ങളിലെ വീട്ടുപറമ്പുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഒഴുകിയെത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്. കക്കൂസ് മാലിന്യത്തിന് പുറമെ ആശുപത്രി അവശിഷ്ടങ്ങളും കുട്ടികളുടെ ഡയപ്പറുകളും അടക്കം വൻതോതിൽ ഇവിടെ നിക്ഷേപിക്കുന്നുണ്ട്.

​സംഭവം വിവാദമായതോടെ കൊണ്ടോട്ടി പൊലീസും കുഴിമണ്ണ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് അടിയന്തരമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും, കുറ്റക്കാരെ ഉടൻ പിടികൂടണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമസ്ത ഇടപെട്ടു, മലപ്പുറത്തെ ലീ​ഗ് അനുകൂലികളുടെ വഖഫ് വിശദീകരണം സമ്മേളനം മാറ്റി
പുലർച്ചെ മിന്നൽ പരിശോധന; 40 കിലോ മ്ലാവ് ഇറച്ചിയും തോക്കുമായി ഒരാൾ പിടിയിൽ, രണ്ട് പേർ ഓടിരക്ഷപ്പെട്ടു