പാചകത്തിന് ശുചിമുറിയിലെ വെള്ളം; പരാതി, കോഫി ഷോപ്പിന് പൂട്ട് വീണു

Published : Nov 27, 2023, 05:02 PM ISTUpdated : Nov 27, 2023, 05:10 PM IST
 പാചകത്തിന് ശുചിമുറിയിലെ വെള്ളം; പരാതി, കോഫി ഷോപ്പിന് പൂട്ട് വീണു

Synopsis

പൊതു ശൗചാലയത്തിലെ ടാപ്പിൽ നിന്ന് ഹോസ് ഉപയോഗിച്ചാണ് കടയിൽ പാചകത്തിന് വെള്ളം എടുത്തിരുന്നത്. ഇത് ശ്രദ്ധയിൽപെട്ട അയ്യപ്പ സേവാസംഘം പരാതി നൽകുകയായിരുന്നു. 

പത്തനംതിട്ട: ശുചിമുറിയിലെ ടാപ്പിൽ നിന്നു വെള്ളമെടുത്ത് പ്രവർത്തിച്ച കോഫി ഷോപ്പ് പൂട്ടി. എരുമേലി വലിയമ്പലത്തിലെ ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവർത്തിച്ചിരുന്ന കോഫി ഷോപ്പാണ് പൂട്ടിയത്. അയ്യപ്പ സേവാസംഘം നൽകിയ പരാതിയെ തുടർന്നാണ് റവന്യു വകുപ്പ് സ്ക്വാഡ് കടയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്. പൊതു ശൗചാലയത്തിലെ ടാപ്പിൽ നിന്ന് ഹോസ് ഉപയോഗിച്ചാണ് കടയിൽ പാചകത്തിന് വെള്ളം എടുത്തിരുന്നത്. ഇത് ശ്രദ്ധയിൽപെട്ട അയ്യപ്പ സേവാസംഘം പരാതി നൽകുകയായിരുന്നു. തുടർന്നാണ് അധികൃതർ കോഫി ഷോപ്പ് പൂട്ടിയത്. 

നവകേരള സദസ് മലപ്പുറത്ത്; യുഡിഎഫ് നേതാക്കൾക്ക് പങ്കെടുക്കാൻ ആഗ്രഹം, പലരും രഹസ്യമായി നിവേദനങ്ങൾ നൽകി: റിയാസ്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറു മത്സ്യവും ഞണ്ടുകളും ഒരാഴ്ചക്കിടെ രണ്ടാം തവണ
ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം